അഴിമതി ആരോപണത്തില്‍ കുടുങ്ങി രാജിവെച്ച മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിന് തിരിച്ചടി. സിബിഐ അന്വേഷണത്തിനെതിരായ ഹർജി സുപ്രീം കോടതി തള്ളി. ആരോപണങ്ങൾ ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച കോടതി കേസിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് വിലയിരുത്തി. പൊലീസിനെ ഉപയോഗിച്ച് പണം പിരിച്ചെന്നായിരുന്നു അനിൽ ദേശ്മുഖിനെതിരെ ഉയർന്ന ആരോപണം.
Also Read:ഇന്ത്യന്‍ തീരത്ത് നിന്ന് മീനുകള്‍ കറാച്ചിയിലേയ്ക്ക് നീങ്ങുന്നു
മുംബൈ മുന്‍ പോലീസ് കമ്മിഷണര്‍ പരംബീര്‍ സിങ് ആണ് അനിൽ ദേശ്മുഖിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്. ഇതിനെതുടർന്ന് അദ്ദേഹം മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. ദേശ്മുഖിന് എതിരായ പരംബീര്‍ സിങ്ങിന്റെ ആരോപണങ്ങളില്‍ സി.ബി.ഐയോട് 15 ദിവസത്തിനകം പ്രാഥമിക അന്വേഷണം ആരംഭിക്കാന്‍ ബോംബെ ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് അനിൽ സുപ്രീം കോടതിയെ സമീപിച്ചത്.
സി.ബി.ഐ. അന്വേഷണത്തിന് ബോംബെ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തില്‍ സ്ഥാനത്ത് തുടരുന്നത് ധാര്‍മികമായി ശരിയല്ലെന്ന് തോന്നുന്നതിനാലാണ് രാജിയെന്ന് അനിൽ ദേശ്മുഖ് രാജിക്കത്തിൽ വ്യക്തമാക്കി.
Post Your Comments