ഇന്‍ഡോര്‍: മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ യുവാവിനെ റോഡില്‍ വെച്ച് അതിക്രൂരമായി മര്‍ദ്ദിച്ച് പോലീസ്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. 35കാരനായ ഓട്ടോ ഡ്രൈവറെ പോലീസ് മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഇതോടെ സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ട് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു.
Read Also : കോവിഡ് വാക്സിന്‍ എല്ലാവര്‍ക്കും ലഭ്യമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി
വീഡിയോ രാഹുല്‍ ഗാന്ധി അടക്കമുളളവര്‍ പങ്കുവെച്ചതോടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. കൊറോണ നിയന്ത്രണം എന്ന പേരില്‍ ഇത്തരത്തിലുളള മനുഷ്യത്വരഹിതമായ നടപടികള്‍ അംഗീകരിക്കാനാവില്ലെന്ന് രാഹുല്‍ ഗാന്ധി വീഡിയോയ്ക്ക് ഒപ്പം ട്വീറ്റ് ചെയ്തു. സുരക്ഷാ ചുമതലയുളള പോലീസുകാര്‍ ഇത്തരത്തില്‍ പെരുമാറിയാല്‍ ജനം എവിടേക്ക് പോകും എന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.
വിഡിയോ ക്രെഡിറ്റ് : ഹിന്ദുസ്ഥാൻ ടൈംസ്
ഇന്‍ഡോറിനെ പര്‍ദേശിപൂരിലെ സ്റ്റേഷനിലെ രണ്ട് പോലീസുകാരാണ് ഓട്ടോ ഡ്രൈവര്‍ ആയ കൃഷ്ണ കുഞ്ചിനെ അതിക്രൂരമായി മര്‍ദ്ദിച്ചത്. മാസ്‌ക് മുഖത്ത് നിന്നും മാറിക്കിടന്നു എന്ന് ആരോപിച്ചായിരുന്നു മകന്റെ മുന്നിലിട്ട് പോലീസുകാര്‍ കൃഷ്ണയെ തല്ലിച്ചതച്ചത്. മാസ്‌ക് ശരിക്ക് ധരിച്ചില്ലെന്ന് പറഞ്ഞാണ് രണ്ട് പോലീസുകാര്‍ കൃഷ്ണയേയും മകനേയും തടഞ്ഞത്. ആശുപത്രിയിലുളള അച്ഛനെ കാണാന്‍ പോവുകയാണ് എന്ന് പറഞ്ഞ കൃഷ്ണയെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ട് പോകാന്‍ ശ്രമിച്ചു. എതിര്‍ത്തതോടെയാണ് മര്‍ദ്ദിക്കാന്‍ ആരംഭിച്ചത്.
Post Your Comments