കൂത്തുപറമ്പ്: സിപിഎം ആക്രമണത്തിൽ ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ട സംഭവത്തെ ന്യായീകരിക്കുന്ന തരത്തില്‍ ഫേസ്ബുക്ക് കുറിപ്പിട്ട പി ജയരാജന്റെ മകൻ ജയിന്‍ രാജനെതിരെ വിമർശനവുമായി മുസ്ലിം യൂത്ത് ലീഗ്. മകന്‍ പിതാവിന്റെ പൊരുളാണ് എന്ന് യൂത്ത് ലീഗ് സീനിയര്‍ ഉപാധ്യക്ഷനും പെരിന്തല്‍മണ്ണ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ നജീബ് കാന്തപുരം ഫേസ്ബുക്കിൽ വിമർശിച്ചു.
കുറിപ്പിന്‍റെ പൂര്‍ണ രൂപം
”അറബിയില്‍ ഒരു ചൊല്ലുണ്ട്. ‘മകന്‍ പിതാവിന്റെ പൊരുളാണ്’. അരും കൊലകള്‍ക്ക് കുപ്രസിദ്ധിയാര്‍ജ്ജിച്ച പിതാവിന് അതിനെ ന്യായീകരിക്കുന്ന മക്കളില്ലെങ്കിലേ അത്ഭുതമുള്ളൂ. ഭരണം കയ്യിലിരിക്കുന്ന ഹുങ്കില്‍ എല്ലാക്കാലത്തും പാവങ്ങള്‍ക്ക് മേല്‍ അധികാരത്തിന്റെ ദണ്ഡ് പ്രയോഗിക്കാമെന്നു കരുതേണ്ട. ഭരണം മാറും, നല്ല നാളുകള്‍ വരും.”
‘ഇരന്ന് വാങ്ങുന്നത് ശീലമായിപ്പോയി…’ എന്നാണ് ജയിന്‍ രാജ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നത്. മകന്‍ അത്തരമൊരു പോസ്റ്റിട്ടത് ഏത് സാഹചര്യത്തിലാണ് എന്നറിയില്ലെന്നും പാനൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണെങ്കില്‍ ഇത്തരമൊരു അഭിപ്രായപ്രകടനത്തോട് യോജിക്കുന്നില്ലെന്നും പി ജയരാജന്‍ വ്യക്തമാക്കി.
Post Your Comments