തിരുവനന്തപുരം : ഒരു തവണ എംഎൽഎ ആയി എന്നല്ലാതെ നേമത്തെ കുറിച്ച് മറ്റുകാര്യങ്ങൾ അറിയില്ലെന്ന ഒ.രാജഗോപാലിന്റെ പ്രസ്‌താവനയിൽ പ്രതികരിച്ച് കുമ്മനം രാജശേഖരൻ. അങ്ങനെ പറയുന്നത് അദ്ദേഹത്തിന്റെ യോഗ്യതയാണെന്നും, രാജഗോപാൽ ഒരിക്കലും തന്നിൽ നിന്നും വ്യത്യസ്തമായി മറ്റൊരു നിലപാട് സ്വീകരിക്കില്ലെന്നും കുമ്മനം വ്യക്തമാക്കി. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
400 കോടിയിൽപരം വികസന പ്രവർത്തനങ്ങൾ നടത്തിയ അഭിമാനകരമായ നേട്ടമാണ് ഒ. രാജഗോപാലിന്റെത്. എന്റെ വിജയത്തിന് വേണ്ടി നൂറുശതമാനം സമർപ്പണ മനോഭാവത്തോടെ പ്രവർത്തിച്ച ഒരാളാണ് അദ്ദേഹം. ഞങ്ങൾ തമ്മിൽ അത്രയേറെ ആത്മബന്ധവും ഹൃദയബന്ധവുമുണ്ടെന്നും കുമ്മനം പറഞ്ഞു. നേമത്ത് നല്ല ഭൂരിപക്ഷത്തിൽ ജയിക്കുമെന്നാണ് ബൂത്തുതല കണക്കുകൾ പരിശോധിക്കുമ്പോൾ വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also : പോളിങ് ഡ്യൂട്ടി ചെയ്യില്ലെന്ന് ഉദ്യോഗസ്ഥ; അറസ്റ്റ് ചെയ്യുമെന്ന് അധികൃതർ
വിജയം നൂറുശതമാനം ഉറപ്പെന്ന് തിരഞ്ഞെടുപ്പിന് ശേഷം കെ.മുരളീധരന്‍ നടത്തിയ പ്രസ്താവനയെ കുറിച്ചുളള ചോദ്യത്തിന് എന്തടിസ്ഥാനത്തിലാണെന്ന് മുരളീധരന്‍ അങ്ങനെ പറഞ്ഞതെന്ന് തനിക്കറിയില്ല. പതിവില്‍ കവിഞ്ഞ വോട്ടുകള്‍ ലഭിച്ച് വിജയിക്കുമെന്ന് മുരളീധരന്‍ പറയുന്നതിന്റെ കാരണം വ്യക്തമാക്കേണ്ടത് അദ്ദേഹമാണെന്നും കുമ്മനം പറഞ്ഞു.
ഞാൻ വിജയിക്കുമെന്ന് പറയുന്നതിന് കാരണമുണ്ട്. കാരണം കഴിഞ്ഞ മൂന്നുതിരഞ്ഞെപ്പിലും ഒന്നാംസ്ഥാനത്ത് നിന്ന ഒരു രാഷ്ട്രീയ കക്ഷിയുടെ പ്രതിനിധിയാണ്. ആ സമയത്തെല്ലാം നേടിയ വോട്ട് എന്നില്‍ നിന്ന് നഷ്ടപ്പെടാനുളള ഒരു സാഹചര്യവും ഉണ്ടായിട്ടില്ല. കോണ്‍ഗ്രസിന് കൂടുതല്‍ വോട്ടുകള്‍ ലഭിക്കാന്‍ എന്തെങ്കിലും സാഹചര്യമുണ്ടായിട്ടുണ്ടോ? അദ്ദേഹം കരുത്തനാണെങ്കില്‍ അദ്ദേഹത്തേക്കാള്‍ കരുത്തനായ ശശി തരൂര്‍ ഇവിടെ മത്സരിച്ചിട്ടുണ്ട്. അദ്ദേഹത്തോട് മത്സരിച്ചപ്പോള്‍ പോലും ഞാന്‍ ഒന്നാം സ്ഥാനത്തായിരുന്നു കുമ്മനം വ്യക്തമാക്കി.
Post Your Comments