KeralaLatest NewsNews

നേമത്ത് ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: നേമം മണ്ഡലത്തില്‍ വിജയ പ്രതീക്ഷ പങ്കുവെച്ച്‌ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. നേമത്ത് നൂറ് ശതമാനവും വിജയപ്രതീക്ഷ ഉണ്ടെന്ന് കെ മുരളീധരന്‍ പറഞ്ഞു. നേമത്ത് തനിക്ക് എല്ലാ സമുദായങ്ങളുടേയും വോട്ട് ലഭിച്ചിട്ടുണ്ട്. ഇത്തവണ കനത്ത പോളിംഗ് ആണ് നടന്നത്. പോളിംഗ് ഉയര്‍ന്നത് യുഡിഎഫിന് അനുകൂലമാവും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും കെ മുരളീധരന്‍ പറഞ്ഞു.

Read Also : ഈ നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക ദുരിതകാലം

നേമത്ത് സമുദായങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കാനാണ് സിപിഎം ശ്രമിച്ചത് എന്ന് കെ മുരളീധരന്‍ ആരോപിച്ചു. നേമത്തെ ഇടത് സ്ഥാനാര്‍ത്ഥി തന്നെ അത്തരത്തില്‍ പ്രചാരണം നടത്തി. എന്നാല്‍ നേമത്ത് കഴിഞ്ഞ തവണ യുഡിഎഫിന് ആകെ കിട്ടിയ വോട്ടുകള്‍ ഇത്തവണ തനിക്ക് ഭൂരിപക്ഷമായി കിട്ടുമെന്നും കെ മുരളീധരന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button