രാജ്യത്ത് കോവിഡ് വർധന രൂക്ഷമായ സാഹചര്യത്തിൽ വാക്സീൻ ദൗര്‍ലഭ്യമുണ്ടെന്ന തരത്തിൽ ആരോപണങ്ങൾ ഉന്നയിച്ച സംസ്ഥാനങ്ങളെ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ രൂക്ഷമായി വിമർശിച്ചു. ചില സംസ്ഥാനങ്ങൾ തങ്ങളുടെ പരാജയം മറച്ചുവെക്കാൻ കാരണം കണ്ടെത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനങ്ങൾ ഉന്നയിക്കുന്നു. കൊവിഡ് വ്യാപനം തടയാൻ കഴിയാത്ത പരാജയം മറച്ചുവെക്കാനാണ്, രാജ്യത്ത് വാക്സീൻ ദൗർബല്യം നേരിടുന്നുവെന്ന അടിസ്ഥാന രഹിതമായ ആരോപണം മഹാരാഷ്ട്ര സർക്കാർ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘കൃത്യമായ മാനദണ്ഡം അനുസരിച്ചാണ് രാജ്യത്ത് വാക്സിനേഷൻ നടക്കുന്നത്. ആരോഗ്യപ്രവർത്തകർ കൊവിഡ് മുന്നണി പോരാളികൾ എന്നിങ്ങനെ മുൻഗണനാ ക്രമത്തിൽ ഇപ്പോൾ 45 വയസ് മുതലുള്ളവർക്കാണ് വാക്സിനേഷൻ നൽകുന്നത്. വാക്സിന് ക്ഷാമമുണ്ടെന്ന വാദം തെറ്റാണ്. ഉൽപാദന വിതരണ പ്രക്രിയക്കനുസരിച്ച് വാക്സീൻ നൽകി വരുന്നുണ്ട്. ഇത്തരത്തിൽ ഘട്ടം ഘട്ടമായി വാക്സിൻ നൽകുന്ന രീതിയാണ് ലോകത്തെവിടെയും ഉള്ളത്. അതനുസരിച്ച് കൃത്യമായ സമയത്ത് സൗജന്യമായി തന്നെ നൽകാൻ വാക്സിൻ കേന്ദ്ര സർക്കാറിന് സാധിക്കുന്നുണ്ട്’. ഹർഷവർധൻ പറഞ്ഞു.
പ്രതിരോധ പ്രവർത്തനങ്ങളിലെ പരാജയം മറയ്ക്കാൻ കേന്ദ്രസർക്കാരിന് മേൽ പഴി ചാരുന്നത് ശരിയല്ലെന്നും ഇതിനായി എന്ത് സഹായം നൽകാനും സർക്കാർ തയ്യാറാണെന്നും. ഇക്കാര്യങ്ങളെ രാഷ്ട്രീയമായി കാണരുതെന്നും മന്ത്രി പറഞ്ഞു.
Post Your Comments