ന്യൂഡല്‍ഹി: ഇന്ത്യയുടെ കോവിഡ് വാക്സിന്‍ സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധന്റെ പ്രതികരണം , ഏവരും കേള്‍ക്കാനാഗ്രഹിച്ച ശുഭ വാര്‍ത്ത.
കോവിഡിനെ പ്രതിരോധിക്കാനുള്ള ഇന്ത്യന്‍ നിര്‍മിത കോവാക്‌സിന്‍ ഈ വര്‍ഷം അവസാനം ജനങ്ങളിലെത്തിക്കാനായേക്കുമെന്ന് കേന്ദ്രമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ അറിയിച്ചു. ഭാരത് ബയോടെക്കും ഐസിഎംആറും സംയുക്തമായാണ് കോവാക്‌സിന്‍ വികസിപ്പിക്കുന്നത്. ഒപ്പം തന്നെ സിഡസ് കാഡിലയുടെ സൈക്കോവ്- ഡി വാക്‌സിന്‍, സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഓക്‌സ്ഫഡ് വാക്‌സിന്‍ എന്നിവയും ഇന്ത്യയില്‍ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്.
പരീക്ഷണങ്ങള്‍ നടക്കുകയാണെന്നും ഈ വര്‍ഷം അവസാനത്തോടെ അത് ജനങ്ങളിലെത്തിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഓക്‌സഫഡ് വാക്‌സിന്‍ പരീക്ഷണം ആരംഭിച്ച കാര്യവും അദ്ദേഹം എടുത്തു പറഞ്ഞു. വാക്‌സിനുകളുടെ പരീക്ഷണങ്ങളെല്ലാം വിജയിച്ചാല്‍ തീര്‍ച്ചയായും 2021 ആദ്യത്തോടെ വിപണിയിലെത്തിക്കാമെന്നും അദ്ദേഹം പറയുന്നു.
ലോകത്തിലെ ആദ്യ കോവിഡ് വാക്‌സിന്‍ തങ്ങള്‍ പുറത്തിറക്കിയതായി ഈയടുത്ത് റഷ്യ അവകാശപ്പെട്ടിരുന്നു. കോവിഡ് വാക്‌സിന്‍ വലിയ തോതില്‍ വികസിപ്പിക്കാനുള്ള ഇന്ത്യയുടെ കഴിവില്‍ റഷ്യയും പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.
Post Your Comments