കണ്ണൂര്‍: അദാനി കണ്ണൂരിലെത്തിയത് മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെന്ന് എല്ലാവര്‍ക്കും മനസിലായെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് കെ.സുധാകരന്‍. കണ്ണൂരില്‍ പോര്‍മുഖം 2021 തെരഞ്ഞെടുപ്പ് സംവാദ പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്.ഇ.ബി കരാറില്‍ ആയിരം കോടി രൂപയാണ് അദാനിക്ക് ലാഭം കിട്ടിയത്. ഇതില്‍ നിന്നും മുഖ്യമന്ത്രിക്ക് പാരിതോഷികം കൊടുക്കാനാണ് അദാനി കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയതെന്നും സുധാകരന്‍ ആരോപിച്ചു. പയ്യന്നൂരില്‍ ജ്യോത്സ്യന്റെയടുത്ത് അദ്ദേഹം പോയിട്ടില്ലെന്ന് വിവരമുണ്ട്. അദാനിയുടെ ബന്ധുവാണ് അവിടെ പോയത്. രാവിലെ മുതല്‍ രാത്രി വരെ അന്നേ ദിവസം അദാനി എവിടെയെന്ന് ആര്‍ക്കുമറിയില്ല. ഏതോ രഹസ്യ കേന്ദ്രത്തില്‍ വച്ചാണ് അദാനിയുമായി മുഖ്യമന്ത്രി സന്ധിച്ചതെന്നും സുധാകരന്‍ ആരോപിച്ചു. ഇക്കാര്യം അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. ഈ കാര്യത്തില്‍ യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ അന്വേഷണം നടത്തുമെന്ന് സുധാകരന്‍ പറഞ്ഞു.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയനുമായി ഗൗതം അദാനി രഹസ്യകൂടിക്കാഴ്ച്ച നടത്തിയെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണം തള്ളി പയ്യന്നൂര്‍ സ്വദേശിയായ ജ്യോത്സ്യന്‍ മാധവ പൊതുവാള്‍ രംഗത്തുവന്നിരുന്നു. രാജേഷ് അദാനി ഈയിടെ തന്നെ കാണാന്‍ വന്നത് കുടുംബത്തിന്റെ ജാതകം നോക്കാന്‍ വേണ്ടി മാത്രമാണെന്ന് മാധവ പൊതുവാള്‍ പറഞ്ഞു.
ഒരു മാസം മുന്‍പ് ജ്യോതിഷം നോക്കാന്‍ വന്ന ഗൗതം അദാനി അന്ന് തന്നെ തിരിച്ചുപോയി. എയര്‍പോര്‍ട്ടില്‍ സ്വീകരിക്കുന്നതു മുതല്‍ തിരിച്ചു യാത്ര അയക്കുന്നതുവരെ ഞാന്‍ ഒപ്പമുണ്ടായിരുന്നു. ഇതിനിടെ രാഷ്ട്രീയ ചര്‍ച്ചകള്‍ ഒന്നുമുണ്ടായിട്ടില്ല.
മറ്റാരുമായും സംസാരിക്കാനുള്ള സാഹചര്യമുണ്ടായിട്ടില്ല. ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുക, വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കുക, ജ്യോതിഷം നോക്കുക, കുടുംബ-ബിസിനസ് കാര്യങ്ങള്‍ പറയുക എന്നതിനപ്പുറം സംസാരമൊന്നും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.
Post Your Comments