Latest NewsKeralaNews

സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിട്ട് സിപിഎം

തിരുവനന്തപുരം : സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിട്ട് സിപിഎം. കായംകുളത്ത് കോൺഗ്രസ് പ്രവർത്തകനെ സിപിഎം പ്രവർത്തകൻ വെട്ടിപ്പരിക്കേൽപ്പിച്ചു. സിപിഎം കോൺഗ്രസ് പ്രവർത്തകർ തമ്മിലുളള ഏറ്റുമുട്ടലിനിടെയായിരുന്നു സംഭവം.

Read Also :  നേമത്ത് ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്ന് കെ മുരളീധരന്‍ 

എരുവ സ്വദേശി അഫ്സലിനാണ് വെട്ടേറ്റത്. ആക്രമണത്തിൽ കോൺഗ്രസ് പ്രവർത്തകനായ നൗഫലിനും പരിക്കേറ്റിട്ടുണ്ട്. പരാജയഭീതിയിൽ സിപിഎം വ്യാപക ആക്രമണം അഴിച്ചുവിടുകയാണ് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

ഹരിപ്പാട് ആറാട്ടുപുഴയിൽ കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു. മണ്ഡലം പ്രസിഡൻ്റ് രാജേഷ് കുട്ടൻ ,സഹോദരൻ അജിമോൻ എന്നിവർക്കാണ് പരുക്കേറ്റത്. ഡിവൈഎഫ്ഐ പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു. പരിക്കേറ്റവരെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കൊല്ലത്ത് കോൺഗ്രസ് പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം നടന്നു. ചവറ തെക്കും ഭാഗത്താണ് സംഭവം. കളിലിൽ ശ്രീരാഗ് ഉണ്ണിരാജൻറെ വീടാണ് ആക്രമിച്ചത്. ആക്രമണത്തിന് പിന്നിൽ ഡിവൈഎഫ്‌ഐ പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു.

ബാലുശ്ശേരി കരുമലയിലും കോൺഗ്രസും ഡിവൈഎഫ്‌ഐയും തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്‌ഐ പ്രവർത്തകർ മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ നിരവധി കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു.

shortlink

Related Articles

Post Your Comments

Related Articles


Back to top button