
ന്യൂഡല്‍ഹി: കോവിഡ് വൈറസ് വ്യാപനത്തിന്റെ ഘട്ടത്തിലാണ് രാജ്യം. രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ് ഓരോ സംസ്ഥാനവും. കൊവിഡിന്റെ രണ്ടാംവരവില്‍ കൂടുതലായി രോഗബാധ കാണപ്പെടുന്നത് കൗമാരക്കാർ, കുട്ടികൾ, ഗർഭിണികൾ എന്നിവരിൽ ആണെന്ന് ഡല്‍ഹിയിലെ ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്.
ആദ്യവരവില്‍ 60 കഴിഞ്ഞ രോഗികളായിരുന്നു ഏറെയും. എന്നാല്‍, ഇപ്പോള്‍ കൗമാരക്കാര്‍, ഗര്‍ഭിണികള്‍, കൊച്ചുകുട്ടികള്‍ എന്നിവരില്‍ വൈറസ് ബാധ താരതമ്യേന ഉയര്‍ന്ന നിലയിലാണെന്ന് ജയ് പ്രകാശ് നാരായണ്‍ ഹോസ്പിറ്റലിലെ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സുരേഷ് കുമാര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
കൂടാതെ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വേഗത്തിലാണ് ഇപ്പോള്‍ രോഗം വ്യാപിക്കുന്നതെന്നും അദ്ദേഹം പറയുന്നു
Post Your Comments