കൊല്ലം : ബിജെപി നേതാവിന്റെ വീടിന് നേരെ ആക്രമണം. കൊല്ലം കടയ്ക്കലിൽ ബിജെപി നേതാവ് രതിരാജിന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്.
ഇന്നലെ രാത്രിയാണ് ആക്രമണം നടന്നത്. കല്ലേറിൽ വീടിന്റെ ജനലുകൾ തകർന്നു. ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു.
Read Also : മകനു വേണ്ടി കണ്ടെത്തിയത് നഷ്ടപ്പെട്ട സ്വന്തം മകളെ!! വിവാഹ ദിനത്തിൽ ട്വിസ്റ്റുണ്ടായെങ്കിലും വിവാഹം നടന്നു
വോട്ടെടുപ്പിന് പിന്നാലെ സംസ്ഥനത്തിന്റെ വിവിധയിടങ്ങളിലാണ് അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൂത്തുപറമ്പിൽ ഇന്നലെ നടന്ന ആക്രമണത്തിൽ മുസ്ലിം ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടു. ഹരിപ്പാടും കായംകുളത്തും കോൺഗ്രസ് പ്രവർത്തകർ ആക്രമിക്കപ്പെട്ടു. കാസർഗോഡ് കാഞ്ഞങ്ങാട് യുവമോർച്ച പ്രവർത്തകനും വെട്ടേറ്റു.
Post Your Comments