KeralaLatest NewsNewsDevotionalSpirituality

ഈ നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക ദുരിതകാലം

മേടക്കൂറ് (അശ്വതി,ഭരണി, കാര്‍ത്തിക1/4)

സന്തോഷ അനുഭവങ്ങളുണ്ടാകും. സാമ്പത്തിക നില മെച്ചപ്പെടും. വ്യാപാരികള്‍ക്ക് ലാഭമുണ്ടാകും.

ഇടവക്കൂറ് (കാര്‍ത്തിക3/4, രോഹിണി,മകയിരം 1/2)

പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ മാറ്റിവയ്ക്കും. സാമ്പത്തിക നേട്ടങ്ങളുണ്ടാകുമെങ്കിലും ചെലവുകള്‍ വര്‍ധിക്കും.

മിഥുനക്കൂറ് (മകയരം1/2,തിരുവാതിര,പുണര്‍തം 3/4)

മാനസിക പിരിമുറുക്കം അനുഭവിക്കും. സാമ്പത്തിക വിഷമതകളുണ്ടായെന്നു വരാം. തൊഴിലില്‍ മന്ദത അനുഭവപ്പെടാന്‍ ഇടയുണ്ട്.

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം,ആയില്യം)

സാമ്പത്തിക വിഷമതകള്‍ മാറും. യുവാക്കളുടെ വിവാഹകാര്യങ്ങളില്‍ അനുകൂല തീരുമാനങ്ങള്‍ക്ക് സാധ്യത. കലാ രംഗത്തുള്ളവര്‍ക്ക് അവസരങ്ങള്‍ ലഭിക്കും.

ചിങ്ങക്കൂറ് (മകം, പൂരം,ഉത്രം 1/4)

മത്സരങ്ങളില്‍ വിജയിക്കും. കൃഷിയും വ്യാപാരവും പഴയതിലും ലാഭകരമാകും. വിദേശത്ത് നിന്ന് നല്ല വാര്‍ത്തകള്‍ വരും.

കന്നിക്കൂറ് (ഉത്രം3/4,അത്തം, ചിത്തിര1/2)

ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. അലച്ചിലും അനാവശ്യ പണച്ചിലവും ഉണ്ടാകും.

തുലാക്കൂറ് (ചിത്തിര1/2,ചോതി,വിശാഖം3/4)

അനാവശ്യമായ വാക്കു തര്‍ക്കങ്ങള്‍ ഉണ്ടായേക്കും. സ്വന്തം കാര്യം നോക്കാതെ മറ്റുള്ളവരെ സഹായിക്കാന്‍ ശ്രമിക്കും.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം,തൃക്കേട്ട)

അനാവശ്യമായ ചിന്തകള്‍ ഒഴിവാക്കുക. പ്രവര്‍ത്തന രംഗത്ത് അഭിവൃദ്ധി, പലവിധത്തിലുമുള്ള ധനാഗമനം എന്നിവ ഫലം.

ധനുക്കൂറ് (മൂലം,പൂരാടം,ഉത്രാടം 1/4)

ഗൃഹത്തില്‍ ചെറിയ തോതിലുള്ള കലഹങ്ങള്‍ക്ക് സാദ്ധ്യത. അമിതമായി ആരേയും വിശ്വസിക്കരുത്. അനാവശ്യമായ എടുത്തുചാട്ടം അരുത്.

മകരക്കൂറ് (ഉത്രാടം3/4,തിരുവോണം,അവിട്ടം 1/2)

ഉദ്യോഗത്തില്‍ മെച്ചപ്പെട്ട അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. ഉന്നതാധികാരികളില്‍ നിന്ന് പ്രശംസ ലഭിക്കും. അവിചാരിതമായി പണം കൈവശം വന്നുചേരാന്‍ സാധ്യത.

കുംഭക്കൂറ് (അവിട്ടം1/2,ചതയം,പൂരൂരുട്ടാതി 3/4)

പലതരത്തിലുമുള്ള അഭിപ്രായ ഭിന്നതകള്‍ ഉണ്ടാവാതെ സൂക്ഷിക്കുക. കഴിവതും ഏവരുമായും ഒത്തുപോവുക. സഹപ്രവര്‍ത്തകരുമായി സഹകരിച്ചു പോകുന്നത് നന്ന്.

മീനക്കൂറ് (പൂരൂരുട്ടാതി1/4, ഉത്രട്ടാതി,രേവതി)

കടബാദ്ധ്യതകള്‍ ഒഴിവാക്കാനുള്ള മാര്‍ഗ്ഗം തുറന്നുകിട്ടും. നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button