KeralaLatest NewsNews

സുകുമാരൻ നായർ ചെയ്തത് ചതി, സാധാരണ നായന്മാർ ഇത് കേൾക്കുമെന്ന് കരുതേണ്ട; എ കെ ബാലൻ

പാലക്കാട് : എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി എ കെ ബാലൻ. സുകുമാരൻ നായർ ചെയ്തത് ചതിയാണ്. പ്രസ്താവന ഞെട്ടിച്ചുവെന്നും സുകുമാരൻ നായരുടെ പ്രസ്താവനയ്ക്ക് പിന്നാലെ കോൺഗ്രസ് യുഡിഎഫ് നേതാക്കളുടെ പ്രസ്താവന വന്നപ്പോൾ ഗൂഢാലോചന വ്യക്തമായിയെന്നും എ കെ ബാലൻ പ്രതികരിച്ചു.

മന്നവും നാരായണപ്പണിക്കരും ഇരുന്ന സ്ഥാനത്തിരുന്നാണ് സുകുമാരൻ നായർ ഇത് ചെയ്‌തത്. സുകുമാരൻ നായർ പറഞ്ഞാലുടൻ സാധാരണ നായന്മാർ കേൾക്കുമെന്ന് കരുതേണ്ടെന്നും തിരഞ്ഞെടുപ്പ് ഫലം അത് വ്യക്തമാക്കുമെന്നും എ കെ ബാലൻ പറഞ്ഞു.

Read Also  :  ശരണം വിളിച്ച പ്രധാനമന്ത്രിയെ അപമാനിച്ചവർ ഇപ്പോൾ ശരണം വിളിയുടെ തിരക്കിൽ; വോട്ടിനായി കൈകൂപ്പി അയ്യപ്പനെ വാഴ്ത്തി നേതാക്കൾ

സുകുമാരൻ നായർക്കെതിരെ വിമർശനവുമായി സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനും രംഗത്തെത്തി. സുകുമാരൻ നായർ പറഞ്ഞത് ആ സമുദായം കേൾക്കില്ലെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കും. സുകുമാരൻ നായരുടേത് സമുദായ നേതാവിന്റെ നിലപാടല്ലെന്നും വിജയരാഘവൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button