Latest NewsIndiaNewsInternationalGulfOman

കോവിഡ് വ്യാപനം : പ്രവേശന വിലക്ക് ഏർപ്പെടുത്തി ഒമാൻ

ഒമാന്‍ : ​കോവിഡ്​ വ്യാപനത്തിന്റെ പശ്​ചാത്തലത്തില്‍ സന്ദര്‍ശന വിസക്കാര്‍ക്ക്​ പ്രവേശന വിലക്ക്​ ഏര്‍പ്പെടുത്താന്‍ ഒമാന്‍ തീരുമാനിച്ചു. തിങ്കളാഴ്​ച നടന്ന സുപ്രീം കമ്മിറ്റി യോഗമാണ്​ ഇത്​ സംബന്ധിച്ച തീരുമാനമെടുത്തത്​. ഏപ്രില്‍ എട്ട്​ വ്യാഴാഴ്​ച ഉച്ചക്ക്​ 12 മണി മുതലായിരിക്കും വിലക്ക്​ പ്രാബല്യത്തില്‍ വരുക.

Read Also : ലാവ്‌ലിൻ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ഒമാനി പൗരന്മാര്‍ക്കും റെസിഡന്റ്‌ വിസയിലുള്ളവര്‍ക്കും മാത്രമായിരിക്കും വ്യാഴാഴ്​ച ഉച്ച മുതല്‍ രാജ്യത്തെ വിമാനത്താവളങ്ങള്‍ വഴി പ്രവേശനാനുമതി. ഒമാനില്‍ നിലവിലുള്ള രാത്രി യാത്രാവിലക്ക്​ ഏപ്രില്‍ എട്ടിന്​ അവസാനിക്കും. റമദാനില്‍ രാത്രി യാത്രാവിലക്ക് ​പുനരാരംഭിക്കും. രാത്രി ഒമ്പത് ​ മുതല്‍ പുലര്‍ച്ചെ നാലുവരെയായിരിക്കും വിലക്കുണ്ടാവുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button