ഒമാന്‍ : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സന്ദര്‍ശന വിസക്കാര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്താന്‍ ഒമാന്‍ തീരുമാനിച്ചു. തിങ്കളാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഏപ്രില്‍ എട്ട് വ്യാഴാഴ്ച ഉച്ചക്ക് 12 മണി മുതലായിരിക്കും വിലക്ക് പ്രാബല്യത്തില്‍ വരുക.
Read Also : ലാവ്‌ലിൻ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും
ഒമാനി പൗരന്മാര്‍ക്കും റെസിഡന്റ് വിസയിലുള്ളവര്‍ക്കും മാത്രമായിരിക്കും വ്യാഴാഴ്ച ഉച്ച മുതല്‍ രാജ്യത്തെ വിമാനത്താവളങ്ങള്‍ വഴി പ്രവേശനാനുമതി. ഒമാനില്‍ നിലവിലുള്ള രാത്രി യാത്രാവിലക്ക് ഏപ്രില്‍ എട്ടിന് അവസാനിക്കും. റമദാനില്‍ രാത്രി യാത്രാവിലക്ക് പുനരാരംഭിക്കും. രാത്രി ഒമ്പത് മുതല്‍ പുലര്‍ച്ചെ നാലുവരെയായിരിക്കും വിലക്കുണ്ടാവുക.
Post Your Comments