ആലപ്പുഴ : നിയമസഭ തെരഞ്ഞെടുപ്പിൽ എല്ലാ വിഭാഗം ജനങ്ങളും ഇടതുമുന്നണിക്ക് ഒപ്പമാണെന്ന് മന്ത്രി തോമസ് ഐസക്. കൂടുതൽ സീറ്റുകളുമായി ഇടതുപക്ഷം അധികാരത്തിൽ തിരിച്ചുവരുമെന്നും തോമസ് ഐസക് പറഞ്ഞു. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല തെരഞ്ഞെടുപ്പിൽ വിഷയമാകില്ല. അതിന് ശേഷം പുഴകളിലൂടെ ഒരുപാട് വെള്ളം ഒഴുകിപ്പോയി ജനങ്ങൾ അന്വേഷിക്കുന്നത് ആരാണ് മുടക്കം കൂടാതെ പെൻഷനും കിറ്റും ആശുപത്രിയും റോഡും നൽകിയതെന്നാണെന്നും അദ്ദേഹം പറഞ്ഞു.
കിഫ്ബി തുടങ്ങിയ വികനസ പ്രവർത്തനങ്ങൾക്ക് തുടർച്ച വേണമെന്ന് ജനങ്ങൾക്കറിയാം. മൂന്ന് മന്ത്രിമാരെ മാറ്റി നിർത്താനുള്ള തന്റേടവും ആത്മവിശ്വാസവും കാണിച്ചത് ഇടതുമുന്നണിയാണെന്ന് ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു.
Post Your Comments