ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ 71.79 ശതമാനം പോളിംഗ് രേഖപ്പെടുത്തിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍. ഒന്ന് രണ്ടിടത്ത് അനിഷ്ട സംഭവങ്ങള്‍ ഉണ്ടായെങ്കിലും പൊതുവേ സമാധാനപരമായിരുന്നു പോളിംഗ്. ഇത്തവണത്തെ തിരഞ്ഞെടുപ്പിന് ജയലളിതയും കരുണാനിധിയും ഇല്ല എന്ന പ്രത്യേകത കൂടിയുണ്ട് . രാവിലെ മുതല്‍ ബൂത്തുകള്‍ക്ക് മുന്നില്‍ വോട്ടര്‍മാരുടെ വലിയ നിര തന്നെയുണ്ടായിരുന്നു. തമിഴ്നാട്ടിലെ സൂപ്പര്‍ താരങ്ങളെല്ലാം രാവിലെ തന്നെ പോളിംഗ് ബൂത്തുകളിലെത്തിയിരുന്നു. വിജയ് സൈക്കിള്‍ ചവിട്ടിയാണ് ബൂത്തിലേക്ക് എത്തിയത്.
അതേസമയം പുതുച്ചേരിയില്‍ വൈകീട്ട് അഞ്ച് മണിവരെ 76.46 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. അതേസമയം, ഡി.എം.കെ സംസ്ഥാനത്ത് വിജയം ഉറപ്പിച്ചെന്ന് എം.കെ സ്റ്റാലിന് പറഞ്ഞു.
Post Your Comments