![](/wp-content/uploads/2021/04/tamil.jpg)
തമിഴ്നാട്: കേരളത്തിനൊപ്പം തമിഴ്നാടും പുതുച്ചേരിയും ചൊവ്വാഴ്ച പോളിംഗ് ബൂത്തിലേയ്ക്ക്. തമിഴ്നാട്ടിലെ 234 സീറ്റിലേക്കും പുതുച്ചേരിയില്‍ 30 സീറ്റിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. തമിഴ്നാട്ടില്‍ ഏറെ കുറെ ഭരണവിരുദ്ധ വികാരം പ്രകടമാണ്. അതേസമയം പുതുച്ചേരിയില്‍ എന്തും നടക്കുമെന്ന അവസ്ഥയാണ് ഉള്ളത്.
തമിഴ്നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം കന്യാകുമാരി ലോക്സഭാ ഉപതിരഞ്ഞെടുപ്പും നടക്കുന്നുണ്ട്. 88,000ത്തോളം പോളിംഗ് ബൂത്തുകളാണ് തമിഴ്നാട്ടില്‍ സജ്ജമായിരിക്കുന്നത്. രാവിലെ ഏഴ് മണിക്കാണ് പോളിംഗ് ആരംഭിക്കുക. പളനിസ്വാമിയുടെയും പനീര്‍സെല്‍വത്തിന്റെയും കരുത്തിലാണ് അണ്ണാഡിഎംകെയുടെ പ്രതീക്ഷ. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അടക്കം വന്‍ നേട്ടമുണ്ടാക്കി എംകെ സ്റ്റാലിന്‍ നേരത്തെ തന്നെ ഡിഎംകെയെ മുന്നിലെത്തിച്ചതാണ്.
കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യവും ഇത്തവണ മത്സരത്തിനുണ്ട്.
Post Your Comments