തൃശൂർ; ശനിയാഴ്ച രാത്രി നഗരത്തിൽ തമിഴ്നാട് സ്വദേശി കൊല്ലപ്പെട്ട സംഭവത്തിൽ തമിഴ്നാട് വിഴുപ്പുറം പുതമാൾ തെരുവ് മണികണ്ഠനെ (34) ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. തമിഴ്നാട് സ്വദേശി കുമാർ (35) ആണ് കൊല്ലപ്പെട്ടിരിക്കുന്നത്. ജോലി ചെയ്തതിന്റെ കൂലി പങ്കുവയ്ക്കുന്നതിനെച്ചൊല്ലി കള്ളുഷാപ്പിലുണ്ടായ തർക്കത്തെ തുടർന്നാണ് കുമാറിനു കുത്തേറ്റത്.
സ്വരാജ് റൗണ്ടിൽ ജോസ് തിയറ്ററിനു പുറകിൽ കള്ളുഷാപ്പിനോടു ചേർന്നുള്ള അയ്യന്തോൾ ലെയിനിൽ 7.40നായിരുന്നു ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. കുത്തേറ്റ കുമാറിനെ പൊലീസെത്തി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Post Your Comments