Latest NewsKeralaNattuvarthaNews

‘ഇടതുപക്ഷത്തേക്ക് എത്തിയതിനു പിന്നിൽ ശക്തമായ കരണമുണ്ട്’; റിമ കല്ലിങ്കൽ

സ്വന്തമായ നിലപടുകൾ തുറന്നു പറയാൻ മടി കാണിക്കാത്ത പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് റിമ കല്ലിങ്കൽ. നിലപാടുകൾ വ്യവ്യക്തമാക്കുന്നതിനാൽ താരം പലപ്പോഴും വിവാദങ്ങൾ നേരിടാറുണ്ട്. ഇപ്പോഴിതാ തന്റെ രാഷ്ട്രീയ നിലപാടിനെക്കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് റിമ. ജീവിതപങ്കാളി ആഷിക് അബുവിനെ പോലെ രാഷ്ട്രീയജീവിതം തുടര്‍ന്നുകൊണ്ടു പോയ ആളല്ല താനെന്നും ഇടതുപക്ഷത്തേക്ക് എത്തിയതിനു പിന്നിൽ ശക്തമായ കരണമുണ്ടെന്നും റിമ വെളിപ്പെടുത്തി. കളമശ്ശേരിയിലെ സിപിഎം സ്ഥാനാര്‍ത്ഥി പി. രാജീവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കവേയാണ് റിമ ഇക്കാര്യം തുറന്നു പറഞ്ഞത്.

ഇപ്പോള്‍ ഒരു നടിയായി മാറിയപ്പോള്‍ എന്തുകൊണ്ട് ഇടതുസഹയാത്രികയായി എന്നു ചോദിച്ചാല്‍ അതിനെനിക്ക് വ്യക്തമായ കാരണമുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഈ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനം, ആളുകളെ ഒരുമിച്ചു നിര്‍ത്തണം എന്നുകാണിച്ചു തന്ന ശക്തി. അതുകൊണ്ടാണ് ഞാനിവിടെ നില്‍ക്കുന്നതും. -റിമ വ്യക്തമാക്കി.

ആഷിക്ക് അബുവിനേയും റിമയെയും കൂടാതെ സംഗീതസംവിധായകന്‍ ബിജിബാല്‍, നടിമാരായ സജിത മഠത്തില്‍, ദിവ്യ ഗോപിനാഥ് തുടങ്ങിയ സിനിമാ-സാംസ്‌കാരിക രംഗത്തെ പ്രമുഖരും രാജീവിന്റെ വിജയത്തിനായി വോട്ട് അഭ്യര്‍ത്ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button