പത്തനംതിട്ട: പത്തനംതിട്ടയിൽ രണ്ടാനച്ഛന്റെ മർദ്ദനമേറ്റ് കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നിന്നും ലഭിച്ചിരിക്കുന്നത്. കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Read Also: സ്ഥാനാർത്ഥിയോടൊപ്പം അകത്തു കടക്കാൻ പ്രവർത്തകരുടെ ശ്രമം; തൃത്താലയിൽ എൽഡിഎഫ് – യുഡിഎഫ് സംഘർഷം
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് കുട്ടിയുടെ പോസ്റ്റുമോർട്ടം നടത്തിയത്. പോലീസാണ് പോസ്റ്റുമോർട്ടത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയത്. കുട്ടിയുടെ ശരീരത്തിൽ മൂർച്ചയേറിയ ആയുധം കൊണ്ട് ആഴത്തിൽ മുറിവേൽപ്പിച്ചിട്ടുണ്ട്. നെഞ്ചിനേറ്റ ക്ഷതമാണ് കുട്ടിയുടെ മരണ കാരണം.
കഴിഞ്ഞ ദിവസം വൈകിട്ടാണ് രാജപാളയം സ്വദേശികളുടെ മകളായ സഞ്ചന എന്ന അഞ്ചുവയസുകാരി മരിച്ചത്. വീട്ടുജോലിക്കാരിയായ അമ്മ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ വീടിനുള്ളിൽ കുട്ടിയെ അവശ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കുട്ടിയെ രണ്ടാനച്ഛൻ നിരന്തരം ഉപദ്രവിക്കാറുണ്ടെന്ന വിവരം അമ്മയാണ് പോലീസിനോട് വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിയായ രണ്ടാനച്ഛനെ പോലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും ഇയാൾ പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടു. പീന്നീട് നടത്തിയ അന്വേഷണത്തിൽ ഇയാളെ പോലീസ് പിടികൂടുകയും ചെയ്തു.
Read Also: മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് കോവിഡ്; പിപിഇ കിറ്റ് ധരിച്ച് വോട്ട് രേഖപ്പെടുത്താനെത്തി
Post Your Comments