NattuvarthaLatest NewsNews

പാലക്കാട് ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം

പാലക്കാട് : പാലക്കാട് ജില്ലയില്‍ ഇന്ന് 172 പേർക്ക് കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിക്കുകയുണ്ടായി. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 70 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 92 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 9 പേർ,1 ആരോഗ്യ പ്രവർത്തകൻ എന്നിവർ ഉൾപ്പെടും.62 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇതോടെ ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 1662 ആയി ഉയർന്നു. ജില്ലയില്‍ കോവിഡ് ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കൊല്ലം, കോട്ടയം,ആലപ്പുഴ, ഇടുക്കി, വയനാട് ജില്ലകളിലും, 2 പേർ കണ്ണൂർ ജില്ലയിലും 3 പേർ കാസർഗോഡ് ജില്ലയിലും 4 പേർ വീതം കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലും 8 പേർ എറണാകുളം ജില്ലയിലും 29 പേർ തൃശ്ശൂർ ജില്ലയിലും 43 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button