കുണ്ടറ: നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ഇന്ന് രാവിലെ മാധ്യമങ്ങൾക്ക് മുന്നിൽ മന്ത്രി മേഴ്സി കുട്ടിയമ്മ പറഞ്ഞത് കള്ളമാണെന്ന് തെളിഞ്ഞു. ഇ.എം.സി.സി ഡയറക്ടറും കുണ്ടറയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയുമായ ഷിജു വര്‍ഗീസിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തെന്നായിരുന്നു മന്ത്രി മെഴ്സിക്കുട്ടിയമ്മയുടെ വാദം. ഇതിനെ തള്ളി പൊലീസ്. ഷിജു വര്‍ഗീസിനെ കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്ന് കൊല്ലം കണ്ണനല്ലൂര്‍ പോലീസ് പറഞ്ഞു.
രാവിലെ കുണ്ടറയിലെ പോളിംഗ് ബൂത്തില്‍ വോട്ട് ചെയ്യാന്‍ എത്തിയ മേഴ്സി കുട്ടിയമ്മ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ വേണ്ടി ഷിജു സ്വന്തം വാഹനത്തിന് തീ ഇടാന്‍ ശ്രമിച്ചെന്നും ഇതേ തുടര്‍ന് കണ്ണനല്ലൂര്‍ പോലീസ് ഷിജുവിനെ അറസ്റ്റ് ചെയ്തുവെന്നും മാധ്യമങ്ങളോട് പറഞ്ഞത് വാർത്തയായി. എന്നാല്‍ മന്ത്രിയുടെ വാദം കണ്ണനല്ലൂര്‍ പോലീസ് തള്ളുകയായിരുന്നു.
ഷിജു വര്‍ഗ്ഗീസ് സ്റ്റേഷനില്‍ എത്തിയത് തനിയ്ക്കെതിരെയുണ്ടായ ആക്രമണത്തില്‍ പരാതി നല്‍കാനെന്നായിരുന്നു പൊലീസ് വ്യക്തമാക്കിയത്. ഇന്ന് രാവിലെ 5:30 ഓടെ കുപ്പിയില്‍ പെട്രോള്‍ നിറച്ച് തന്നെ അപായപ്പെടുത്താന്‍ ശ്രമമുണ്ടായെന്നും പിന്നില്‍ ആരാണെന്ന് അറിയില്ലെന്നും ഷിജു വര്‍ഗീസ് പറഞ്ഞു.
മേഴ്സി കുട്ടിയമ്മ കള്ളം പറയുന്നുവെന്നും ഗുരുതരമായ ചട്ട ലംഘനമാണ് നടത്തിയതെന്നുമായിരുന്നു കുണ്ടറയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി പി.സി വിഷ്ണുനാഥ് പ്രതികരിച്ചു.
Post Your Comments