KeralaLatest NewsNews

വീടിന് പുറത്തിറങ്ങരുതെന്നും വീട് ലക്ഷ്മണരേഖയായി കരുതണമെന്നും പറഞ്ഞ പ്രധാനമന്ത്രി ജനങ്ങള്‍ എങ്ങനെ ജീവിക്കുമെന്ന് ചിന്തിച്ചില്ല; വിമർശനവുമായി മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം: രാജ്യത്ത് 21 ദിവസം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി സാധാരണക്കാര്‍ എങ്ങനെ ജീവിക്കുമെന്ന കാര്യത്തെക്കുറിച്ച് പരാമര്‍ശിച്ചില്ലെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. 21 ദിവസം വീടിന് പുറത്തിറങ്ങരുതെന്നും വീട് ലക്ഷ്മണരേഖയായി കരുതണമെന്നും പറയുന്ന പ്രധാനമന്ത്രി ആ ദിവസങ്ങളില്‍ വീട്ടിനുള്ളിലുള്ളവര്‍ എങ്ങനെ ജീവിക്കുമെന്നത് ചിന്തിക്കാതെ പോയത് അത്ഭുതകരമായ കാര്യമാണ്. ഇക്കാര്യം ഏറെ സങ്കടപ്പെടുത്തി. പ്രധാനമന്ത്രി ചൊവ്വാഴ്ച പ്രഖ്യാപിച്ച 15000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് ആരോഗ്യമേഖലയ്ക്ക് മാത്രമാണ്. അത് വേണ്ടതുമാണ്. എന്നാല്‍ പ്രധാനമന്ത്രി മറ്റുമേഖലകളെക്കുറിച്ചൊന്നും പരാമര്‍ശിച്ചില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button