KeralaLatest NewsNews

ബിജെപിയ്ക്ക് പ്രചരണത്തിലെ ആവേശം ബൂത്തുകളിൽ ഇല്ല, വർധിച്ച വോട്ടിങ് ഇടതു തരംഗത്തിന്റെ സൂചന ; എം സ്വരാജ്

കൊച്ചി: വർധിച്ച വോട്ടിങ് ഇടതു തരംഗത്തിന്റെ സൂചനയാണെന്ന് തൃപ്പൂണിത്തുറയിലെ എൽ‍ഡിഎഫ് സ്ഥാനാർഥി എം.സ്വരാജ്. ബിജെപിയ്ക്ക് പ്രചരണത്തിലെ ആവേശം ബൂത്തുകളിൽ ഇല്ല. തൃപ്പുണിത്തുറയിൽ എൽ‍ഡിഎഫ് വൻ വിജയം നേടുമെന്നും എം സ്വരാജ് പറഞ്ഞു.

ബിജെപി വോട്ട് പരസ്യമായി തേടിയ കെ.ബാബു ജനങ്ങളെ വഞ്ചിച്ചു. തൃപ്പൂണിത്തുറയില്‍ ബിജെപി- യുഡിഎഫ് വോട്ട് കച്ചവടമുണ്ടാകുമെന്ന് എം സ്വരാജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇക്കാര്യം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബു തന്നെ തുറന്ന് പറഞ്ഞുവെന്നും സ്വരാജ് പറഞ്ഞു.

Read Also  :  പൊള്ളുന്ന ചൂട് വക വയ്ക്കാതെ ജനം കൂട്ടത്തോടെ പോളിംഗ് ബൂത്തിലേക്ക് , പോളിംഗില്‍ വന്‍ ശതമാനകുതിപ്പ്

അഞ്ച് തെരഞ്ഞെടുപ്പുകളില്‍ കെ ബാബു തുടര്‍ച്ചയായി ജയിച്ചുവന്ന മണ്ഡലം ആയിരുന്നു തൃപ്പൂണിത്തുറ. 2016 ല്‍ എം സ്വരാജ് 4467 വോട്ടുകള്‍ക്കാണ് ബാബുവിനെ പരാജയപ്പെടുത്തിയത്. ബിജെപിയ്ക്ക് മുപ്പതിനായിരത്തില്‍ അധികം വോട്ടുകളുള്ള മണ്ഡലം കൂടിയാണ് തൃപ്പൂണിത്തുറ.

shortlink

Related Articles

Post Your Comments

Related Articles


Back to top button