പാലക്കാട് : സംസ്ഥാന നിയമസഭയിലേക്കുളള വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഭൂരിപക്ഷം ബൂത്തുകളിലും രാവിലെ തന്നെ വോട്ടര്‍മാരുടെ നീണ്ട നിര ദൃശ്യമാണ്.
Read Also : കോവിഡ് വ്യാപനം : പ്രവേശന വിലക്ക് ഏർപ്പെടുത്തി ഒമാൻ
ഷൊര്‍ണൂരിലെ ബൂത്തിൽ യന്ത്രതകരാര്‍ റിപ്പോര്‍ട്ട് ചെയ്തു. ഷൊര്‍ണ്ണൂര്‍ കൈലിയാട് സ്കൂളിലെ ബൂത്തില്‍ ആണ് തകരാര്‍. തൃത്താലയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എം ബി രാജേഷിന് ഇവിടെയാണ് വോട്ട്.
ധര്‍മ്മടം മണ്ഡലത്തിലെ പിണറായി സ്കൂളില്‍ മുഖ്യമന്ത്രി വോട്ട് ചെയ്യുന്ന ബൂത്തിലെ വോട്ടിംഗ് മെഷീനിലും യന്ത്രത്തകരാറുണ്ടായി. ഇവിടെ തകരാര്‍ പരിഹരിച്ച് പോളിംഗ് പുനരാരംഭിച്ചിട്ടുണ്ട്.
മോക് പോളിംഗിനിടെ നാലിടത്താണ് വോട്ടിംഗ് യന്ത്രത്തില്‍ തകരാര്‍ കണ്ടെത്തിയത്. തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് യു പി സ്കൂളിലെ 107ആം നമ്പർ ബൂത്ത്, കാസര്‍കോട് കോളിയടുക്കം ഗവ യു പി സ്കൂളിലെ 33ആം നമ്പർ ബൂത്ത്, കോഴിക്കോട് ജില്ലയിലെ ഒരു ബൂത്ത്, മലപ്പുറം പാണക്കാട് സി കെ എം എല്‍ എല്‍ പി സ്കൂളില്‍ 95ആം ബൂത്ത് എന്നിവിടങ്ങളിലാണ് വോട്ടിംഗ് യന്ത്രത്തില്‍ തകരാര്‍ കണ്ടെത്തിയത്.
Post Your Comments