തിരുവനന്തപുരം: ആറ്റിങ്ങല്‍ ആഴൂരില്‍ വീടിന് തീപിടിച്ചു . പുന്നുവിള കോളനിയില്‍ ജലജയുടെ വീടാണ് കത്തി നശിച്ചിരിക്കുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ജലജയും, ചെറുമകള്‍ ശാരിയുമാണ് വീട്ടില്‍ താമസിക്കുന്നത്. ചെറുമകള്‍ക്ക് അസുഖമായതിനാല്‍ ചികിത്സയുടെ ഭാഗമായി കുടുംബവീട്ടിലായിരുന്നു ഇവരുടെ താമസം. അതിനാല്‍ അപകടത്തിൽ ആളപായം ഒഴിവായി. എന്നാല്‍ അതേസമയം, വീട് പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട് .ജലജയുടെ ടാര്‍പ്പ കൊണ്ടാണ് വീട് നിര്‍മിച്ചിരുന്നത്. വീടിനകത്തുണ്ടായിരുന്ന കട്ടില്, മേശ, കസേര തുടങ്ങിയ എല്ലാ ഗൃഹോപകരണങ്ങളും വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള രേഖകളും സംഭവത്തിൽ കത്തിനശിച്ചു. കൂടാതെ വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി.
Post Your Comments