ന്യൂഡൽഹി : ഹെലികോപ്ടറുകളും ആയുധങ്ങളും ഇന്ത്യയിൽ നിര്‍മ്മിക്കാനൊരുങ്ങി റഷ്യ. ഇക്കാര്യത്തില്‍ ഇന്ത്യയുമായി ക്രിയാത്മകമായ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലവറോവ് വ്യക്തമാക്കി.
Read Also : മദ്യപിച്ച് ക്ഷേത്രത്തിൽ മോഷ്ടിക്കാനെത്തിയ കള്ളന് കിട്ടിയത് എട്ടിന്റെ പണി
സൈനിക- സാങ്കേതിക സഹകരണം മെച്ചപ്പെടുത്താനുള്ള തീരുമാനം ഇരു രാജ്യങ്ങളും കൈക്കൊണ്ടതായി റഷ്യന്‍ വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ഇതിനായി ഇരു സര്‍ക്കാരുകളുടെയും നേതൃത്വത്തില്‍ കമ്മീഷന്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായിട്ടായിരിക്കും റഷ്യന്‍ ഹെലികോപ്റ്ററുകളും ആയുധങ്ങളും ഇന്ത്യയില്‍ നിര്‍മ്മിക്കുക. റഷ്യയുമായുള്ള ഇന്ത്യയുടെ സൗഹൃദം കാലാതിവര്‍ത്തിയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിനുമായുള്ള കൂടിക്കാഴ്ച ഉടന്‍ ഉണ്ടാകുമെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ വ്യക്തമാക്കി.
Post Your Comments