KeralaLatest NewsNews

മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് കോവിഡ്; പിപിഇ കിറ്റ് ധരിച്ച് വോട്ട് രേഖപ്പെടുത്താനെത്തി

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പിപിഇ കിറ്റ് ധരിച്ച് വീണ പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി.

Read Also: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

പിണറായിയിലെ ആർ സി അമല സ്‌കൂളിലെത്തിയാണ് വീണ വോട്ട് ചെയ്തത്. കോവിഡ് രോഗികൾക്ക് വോട്ട് ചെയ്യാനുള്ള സമയത്താണ് വീണ വോട്ട് ചെയ്യാനെത്തിയത്.

ആർ സി അമല സ്‌കൂളിൽ തന്നെയാണ് പിണറായി വിജയനും ഭാര്യയും വോട്ട് രേഖപ്പെടുത്തിയത്. പിണറായിയിലെ വീട്ടിൽ നിന്നും കാൽനടയായാണ് മുഖ്യമന്ത്രിയും ഭാര്യയും പോളിംഗ് ബൂത്തിലെത്തിയത്.

Read Also:ബിജെപിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പുതിയ പരാതിയുമായി കമല്‍ഹാസന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button