വണ്ടൻമേട്; നിയന്ത്രണം നഷ്ടപ്പെട്ട കാർ മറിഞ്ഞ് കുട്ടികൾ ഉൾപ്പെടെ 4 പേർക്ക് അപകടത്തിൽ പരിക്കേറ്റു. തലയ്ക്ക് പരുക്കേറ്റ ആറുമാസം പ്രായമുള്ള കുട്ടിയെ മധുര മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. അണക്കര ഗാന്ധിനഗർ കോളനിയിൽ ദുരൈരാജും ഭാര്യ ഉമയും മക്കളും സഞ്ചരിച്ച കാറാണ് വെള്ളിയാഴ്ച വൈകിട്ട് പുറ്റടി സ്‌പൈസസ് പാർക്കിനു സമീപം അപകടത്തിൽപെട്ടത്.
ഇവർ ക്ഷേത്രത്തിലേക്കു പോകവേ നിയന്ത്രണം നഷ്ടപ്പെട്ട കാർ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു ഉണ്ടായത്. കാറിൽ ഉണ്ടായിരുന്ന മറ്റുള്ളവർ ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടെങ്കിലും ആറുമാസം പ്രായമുള്ള കുട്ടിയുടെ തലയ്ക്ക് പരിക്കേറ്റു. ഉടൻതന്നെ കട്ടപ്പനയിലെ ആശുപത്രിയിൽ എത്തിച്ചശേഷം കുട്ടിയെ മധുരയിലെ ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments