നെയ്യാറ്റിൻകര; കഞ്ചാവുമായി പിടിയിലായ പ്രതിയുടെ വീട്ടിൽ പരിശോധനയ്‌ക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥർ കണ്ടതു കഞ്ചാവുതോട്ടം. കാഞ്ഞിരംകുളം മാങ്കാല പുത്തൻവീട്ടിൽ സുരേഷ് കുമാറിന്റെ (40) വീട്ടിലാണു കഞ്ചാവ് കൃഷി നടത്തിയിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തിരിക്കുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശോധനയിലാണ് മരപ്പാലത്തിനു സമീപത്തു നിന്ന് സുരേഷ് കുമാർ പിടിയിലായത്. വിൽക്കാൻ സൂക്ഷിച്ചിരുന്ന കഞ്ചാവും പിടിച്ചെടുത്തു.
പിന്നീട് പരിശോധനയ്ക്കു വീട്ടിലെത്തിയപ്പോഴാണ് പ്ലാസ്റ്റിക് കവറുകളിലും അല്ലാതെയും നട്ടുവളർത്തിയ കഞ്ചാവു ചെടികൾ പോലീസ് കണ്ടെത്തിയിരിക്കുന്നത്. പലതും ഏഴ് അടിയിലേറെ ഉയരമുള്ളതും വിളവെടുപ്പിനു പാകമായതുമാണെന്ന് എക്സൈസ് ഇൻസ്പെക്ടർ സച്ചിൻ പറഞ്ഞു. പത്തിലധികം കഞ്ചാവു ചെടികൾ ഇവിടെ ഉണ്ടായിരുന്നു. ഇതിൽ ചിലത് കരിഞ്ഞ നിലയിലുമായിരുന്നതായി എക്സൈസ് സംഘം പറഞ്ഞു. പ്രിവന്റീവ് ഓഫിസർ ഷാജു, സിവിൽ എക്സൈസ് ഓഫിസർമാരായ നൂജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടിച്ചത്.
Post Your Comments