KeralaLatest NewsNews

സംസ്ഥാനത്ത് യുഡിഎഫ് തരംഗം ആഞ്ഞടിക്കും; സർക്കാരിന് ദൈവകോപവും ജനങ്ങളുടെ കോപവും ഉണ്ടാകുമെന്ന് രമേശ് ചെന്നിത്തല

ആലപ്പുഴ: സംസ്ഥാനത്ത് യുഡിഎഫ് തരംഗം ആഞ്ഞടിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല അടക്കമുള്ള കാര്യങ്ങൾ ജനങ്ങൾ ചർച്ച ചെയ്യുമെന്നും എൽഡിഎഫ് കടപുഴകി വീഴുമെന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പഭക്തരുടെ വികാരങ്ങളെ മുറിവേൽപ്പിച്ച സർക്കാരിന് ദൈവകോപവും ജനങ്ങളുടെ കോപവും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: സംസ്ഥാനത്ത് ബിജെപിയ്ക്ക് അനുകൂലമായ സാഹചര്യം; വർഷങ്ങളായി തുടരുന്ന ഒത്തുകളി ജനം തിരിച്ചറിഞ്ഞെന്ന് കുമ്മനം

സ്വാമി അയ്യപ്പനടക്കമുള്ള എല്ലാ ദേവഗണങ്ങളും നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സർക്കാരിനൊപ്പമായിരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെയും രമേശ് ചെന്നിത്തല വിമർശനം ഉന്നയിച്ചു. നിരീശ്വരവാദിയായ മുഖ്യൻ അയ്യപ്പന്റെ കാൽ പിടിക്കുന്നുവെന്നാണോ ഇതിൽ നിന്നും മനസിലാക്കേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

ഏകാധിപത്യത്തിനും അഹങ്കാരത്തിനും ധാർഷ്ട്യത്തിനുമെതിരായി കേരളം ഉണർന്നെഴുന്നേൽക്കുന്ന കാഴ്ച്ചയാണ് കാണാൻ കഴിയുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി മികച്ച വിജയം നേടും; ഇരുമുന്നണികൾക്കും തനിച്ച് ഭരിക്കാനാകില്ലെന്ന് കെ സുരേന്ദ്രൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button