Latest NewsKeralaIndia

‘കേരളത്തില്‍ താമര വിടരും, കേരളം വളരും’; വീടുംതോറും വോട്ടുകള്‍ അഭ്യര്‍ത്ഥിച്ചു പ്രചാരണത്തിന് നടി നമിതയും

മാര്‍ച്ച്‌ 24ആം തീയതി തന്നെ താന്‍ പ്രചാരണം ആരംഭിച്ചുവെന്നും തമിഴ്‌നാട്ടില്‍ 5000 കിലോമീറ്ററുകള്‍ താണ്ടി പ്രചാരണം നടത്തിയെന്നും നടി

ചെന്നൈ: തമിഴ്‌നാട്ടിലെ ബിജെപി-എഡിഎംകെ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിന് പ്രശസ്ത നടി നമിതയും. കേരളത്തില്‍ താമര വിടരുമെന്നും കേരളം വളരുമെന്നും നമിത ഒരു സ്വകാര്യ വാര്‍ത്താ ചാനലിനോട് പറഞ്ഞു. അധികാരം എന്നത് ഒരു മോശം കാര്യമല്ലെന്നും അതെങ്ങനെയാണ് ഉപയോഗിക്കുന്നതെന്നതിലാണ് കാര്യമെന്നും അവര്‍ പറഞ്ഞു. മാര്‍ച്ച്‌ 24ആം തീയതി തന്നെ താന്‍ പ്രചാരണം ആരംഭിച്ചുവെന്നും തമിഴ്‌നാട്ടില്‍ 5000 കിലോമീറ്ററുകള്‍ താണ്ടി പ്രചാരണം നടത്തിയെന്നും നടി പറയുന്നു.

ജനങ്ങളില്‍ നിന്നും ലഭിച്ച പ്രതികരണങ്ങളില്‍ താന്‍ വളരെ സന്തോഷവതിയാണെന്നും താന്‍ ഇത്രയും നല്ല പ്രതികരണങ്ങള്‍ ലഭിക്കുമെന്ന് താന്‍ കരുതിയില്ലെന്നും നമിത പറയുന്നു വീടുംതോറും വോട്ടുകള്‍ അഭ്യര്‍ത്ഥിക്കാനായി ചെന്നൈയില്‍ എത്തിയതായിരുന്നു അവര്‍.

ജനങ്ങളെ ആഗ്രങ്ങള്‍ എന്‍ഡിഎ മുന്നണി സഫലീകരിക്കുമെന്ന കാര്യത്തില്‍ തനിക്ക് ഏറെ ആത്മവിശ്വാസമുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു. 2019 നവംബറിലാണ് നമിത ബിജെപിയില്‍ ചേരുന്നത്. തുടര്‍ന്ന് എട്ട് മാസങ്ങള്‍ക്ക് ശേഷം അവരെ പാര്‍ട്ടിയുടെ സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പറായി ബിജെപി നിയമിക്കുകയും ചെയ്തു. മുന്‍പ് എഐഎഡിഎംകെയില്‍ അംഗമായിരുന്നു നമിത.

shortlink

Related Articles

Post Your Comments

Related Articles


Back to top button