![](/wp-content/uploads/2020/11/accident.jpg)
മൂന്നാർ: തേയില കൊളുന്തുമായി പോകുന്നതിനിടയിൽ താഴ്ചയിലേക്ക് ട്രാക്ടർ മറിഞ്ഞ് അപകടത്തിൽ ഡ്രൈവറിന് ഗുരുതര പരിക്കേറ്റിരിക്കുന്നു. സെവൻമല എസ്റ്റേറ്റ് നാഗർ മുടി ഡിവിഷൻ സ്വദേശിയായ എസക്കിമുത്തു ( 56) വിനാണ് പരിക്കേറ്റിരിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ എസക്കിമുത്തുവിനെ സഹപ്രവർത്തകർ ഉടൻ തന്നെ മൂന്നാറിലെ ഹൈറേഞ്ച് ആശുപത്രിയിൽ എത്തിക്കുകയുണ്ടായി.
ഗുരുതര പരിക്കുകൾ ഉള്ളതിനാൽ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ സെവൻമല എസ്റ്റേറ്റിൽ വച്ചായിരുന്നു സംഭവം ഉണ്ടായിരിക്കുന്നത്. എണ്ണൂറ് അടി താഴ്ചയിലേക്ക് മറിഞ്ഞ ട്രാക്ടറിന്‍റെ ക്യാബിനും ട്രെയിലറും വേർപ്പെട്ട നിലയിലായിരുന്നു.
Post Your Comments