ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭവന വായ്പകള്‍ക്ക് പലിശ നിരക്ക് ഉയര്‍ത്തി. ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വരുന്ന ഭവന വായ്പ നിരക്ക് 6.95 ശതമാനമായാണ് പരിഷ്‌കരിച്ചത്. മുമ്പ് നിരക്ക് 6.70 ശതമാനം ആയിരുന്നു.
Read Also : ആരാണോ ധര്‍മ്മം കാക്കുന്നത് അവരുടെ കൂടെ, തങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടികളുടേയും വക്താക്കളല്ല
പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചതിനൊപ്പം എല്ലാ ഭവന വായ്പകള്‍ക്കും പ്രോസസിംഗ് ഫീസ് ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഭവന വായ്പ നിരക്കിന്റെ 0.40 ശതമാനവും ജി.എസ്.ടി നിരക്കായി കുറഞ്ഞത് 10,000 രൂപയും പരമാവധി നിരക്കായി 30,000 രൂപയും ഈടാക്കാനാണ് ബാങ്ക് പദ്ധതിയിടുന്നത്. എസ.ബി.ഐ പലിശനിരക്ക് വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്ന് മറ്റ് വാണിജ്യ ബാങ്കുകളും നിരക്ക് വര്‍ദ്ധിപ്പിച്ചേക്കാമെന്നാണ് വിവരം.
എസ്.ബി.ഐ കഴിഞ്ഞ മാസം മാര്‍ച്ച് 31 വരെ ഭവന വായ്പയ്ക്ക് പ്രോസസിംഗ് ഫീസ് ഒഴിവാക്കിയിരുന്നു. ഭവനവായ്പകള്‍ക്ക് ഏകീകൃത പ്രോസസിംഗ് ഫീസും ബാങ്ക് ഈടാക്കും. ഇത് വായ്പാ തുകയുടെ 0.40 ശതമാനവും ജി.എസ്.ടിയും ആയിരിക്കും.
Post Your Comments