പാലക്കാട് : യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെതിരെ പരാതിയുമായി കല്‍പ്പാത്തി വിശ്വനാഥ ക്ഷേത്രത്തിലെ പൂജാരികള്‍. തങ്ങളുടെ അറിവോ സമ്മതമോ കൂടാതെയാണ് ഷാഫി തങ്ങളുടെ ഫോട്ടോ ഉപയോഗപ്പെടുത്തി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതെന്ന് പൂജാരിമാർ വ്യക്തമാക്കുന്നു. തങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടികളുടേയും വക്താക്കളല്ല. ആരാണോ ധര്‍മ്മം കാക്കുന്നത് അവരുടെ കൂടെയായിരിക്കുമെന്നും ക്ഷേത്രം പൂജാരികള്‍ അറിയിച്ചു.
ഷാഫി പറമ്പിലോ ബന്ധപ്പെട്ട ആളുകളോ തങ്ങളോട് ഇതേ കുറിച്ച് സംസാരിക്കുകയോ അനുവാദം ചോദിക്കുകയോ ചെയ്തിട്ടില്ല. നാടിന്റെ നാനാഭാഗത്തു നിന്നു ഉള്ള തങ്ങളുടെ സുഹൃത്തുക്കളും വിശ്വാസികളും ഇത് സംബന്ധിച്ച് വിവരം ധരിപ്പിച്ചപ്പോഴാണ് തങ്ങള്‍ ഇക്കാര്യം അറിയുന്നത്. അതുകൊണ്ടാണ് തങ്ങള്‍ ഫേസ്ബുക്ക് ലൈവില്‍ നേരിട്ടെത്തി ഇതിന്റെ സത്യാവസ്ഥ ബോധ്യപ്പെടുത്തുന്നതെന്ന് ക്ഷേത്രത്തിലെ പൂജാരികള്‍ പറയുന്നു.
Post Your Comments