Latest NewsNewsInternational

ഒരുവർഷത്തെ ശമ്പളം കൊടുത്തില്ല ; ജോലി ചെയ്തിരുന്ന കട യുവാവ് തീയിട്ട് നശിപ്പിച്ചു.

ദുബൈ: ഒരു വര്‍ഷത്തെ ശമ്ബളം നല്‍കാത്തതിനെ തുടര്‍ന്ന് ടെകസ്റ്റയില്‍സ് ഷോറൂമിന് തീയിട്ട യുവാവിനെതിരെ ദുബൈ ക്രിമിനല്‍ കോടതിയില്‍ നിയമനടപടി തുടങ്ങി. ദുബൈ നൈഫിലെ കടയ്ക്ക് 10 ലക്ഷം ദിര്‍ഹത്തിന്റെ നഷ്ടമുണ്ടായെന്നാണ് കോടതി രേഖകള്‍ വ്യക്തമാക്കുന്നത്.

Also Read:ദ്വിദിന സന്ദർശനത്തിനായി റഷ്യൻ വിദേശകാര്യമന്ത്രി ഇന്ത്യയിൽ; വിവിധ മേഖലകളിൽ സമഗ്ര ചർച്ചയ്ക്ക് സാധ്യത

27കാരനായ യുവാവ് നേരത്തെ ജോലി ചെയ്തിരുന്ന ടെക്സ്റ്റയില്‍സ് സ്ഥാപനത്തിന്റെ ഉടമ ഇയാള്‍ക്ക് ഒരു വര്‍ഷത്തെ ശമ്ബളം നല്‍കാനുണ്ടായിരുന്നു. ഇതിന് പുറമെ പുതിയ തൊഴിലുടമയോട് യുവാവ് ഓടിപ്പോയതാണെന്ന് പറഞ്ഞ് താമസരേഖ റദ്ദാക്കിയെന്നും കേസ് രേഖകള്‍ പറയുന്നു. ഇതിന് ശേഷം ഒരു ദിവസം രാത്രി യുവാവ് പണം മോഷ്ടിക്കാനായി തുണിക്കടയില്‍ കയറുകയായിരുന്നു. പണം കിട്ടാത്തതിനാല്‍ ലൈറ്റര്‍ ഉപയോഗിച്ച്‌ കടയ്ക്ക് തീയിട്ട ശേഷം വാതില്‍ അടച്ച്‌ പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. കടയിലെ സിസിടിവി ദൃശ്യങ്ങളില്‍ യുവാവിന്റെ പ്രവൃത്തികള്‍ വ്യക്തമാണെന്നാണ് സ്ഥാപന ഉടമയുടെ വാദം

shortlink

Related Articles

Post Your Comments

Related Articles


Back to top button