തിരൂരങ്ങാടി: ദേശീയ പാതയിൽ വെന്നിയൂർ കച്ചടിയിൽ സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് അപകടത്തിൽ പരിക്കേറ്റു. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം ഉണ്ടായിരിക്കുന്നത്.
കാസർകോട്ട് നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സും കാസർക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് വിനോദയാത്ര പോയി തിരിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്ന മിനി ടൂറിസ്റ്റു ബസ്സുമാണ് കൂട്ടിയിടിച്ചിരിക്കുന്നത്.
ടൂറിസ്റ്റ് ബസ് ഡ്രൈവറായ സുമാഷിനി നിവാസ് പ്രമോദിനെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ തിരൂരങ്ങാടി സ്വകാര്യ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Post Your Comments