കാക്കനാട്: മുട്ടാര്‍ പുഴയില്‍നിന്ന് വൈഗയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഒളിവില്‍ പോയ പിതാവ് സനു മോഹന്‍ മലപ്പുറത്തുണ്ടെന്ന് സൂചന. കേസന്വേഷണത്തിന്റെ ഭാഗമായി നടത്തിയ പരിശോധനകളില്‍ നിന്നാണ് ഇതിലേക്ക് വിരല്‍ ചൂണ്ടുന്ന വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. ഇതോടെ പ്രത്യേക സംഘത്തിന്റെ നേതൃത്വത്തില്‍ മലപ്പുറത്ത് അന്വേഷണം തുടങ്ങി.
Read Also : നേമം മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തെ ചൊല്ലി നേതാക്കളുടെയിടയില്‍ അഭിപ്രായ ഭിന്നത
കേസന്വേഷണത്തിനായി രൂപവത്കരിക്കുന്ന അഞ്ചാമത്തെ പ്രത്യേക സംഘമാണിത്. ഇവര്‍ക്ക് പുറമേ ചെന്നൈയിലും കോയമ്പത്തൂരിലും ഓരോ സംഘങ്ങള്‍ അന്വേഷണം തുടരുന്നുണ്ട്. സനു മോഹന്‍ പോകാനിടമുള്ള സ്ഥലങ്ങളില്‍നിന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിക്കുന്ന ജോലിയിലാണ് ഈ സംഘങ്ങള്‍.
സംഭവം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും ഇയാളെ കണ്ടെത്താനാകാതെ പൊലീസ് വലയുകയാണ്. മാര്‍ച്ച് 22 നായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം പുഴയില്‍നിന്ന് കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന സനുവിന്റെ തിരോധാനം കൂടുതല്‍ ദുരൂഹത ഉയര്‍ത്തുകയാണ്. പിന്നീട് ഇയാള്‍ വാളയാര്‍ ചെക് പോസ്റ്റ് വഴി സംസ്ഥാനം കടന്നതോടെ കുട്ടിയുടെ മരണത്തില്‍ ഇയാള്‍ക്ക് പങ്കുണ്ട് എന്ന നിഗമനത്തിലാണ് പൊലീസ്. സനുവിനെ കണ്ടെത്താനാകാതെ വന്നതോടെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
Post Your Comments