KeralaLatest NewsNews

നേമം മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തെ ചൊല്ലി നേതാക്കളുടെയിടയില്‍ അഭിപ്രായ ഭിന്നത

 

തിരുവനന്തപുരം: നേമം മണ്ഡലത്തില്‍ കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തെ ചൊല്ലി നേതാക്കള്‍ തമ്മില്‍ അഭിപ്രായ ഭിന്നത. രാഹുല്‍ ഗാന്ധി നടത്തിയത് ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിച്ച് വോട്ട് നേടാനുള്ള തന്ത്രമാണെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.ശിവന്‍കുട്ടി ആരോപിച്ചു. എന്നാല്‍ സി.പി.എമ്മും കോണ്‍ഗ്രസും തമ്മിലുള്ള ധാരണ മറച്ചുവയ്ക്കാനുള്ള അഭിനയമാണു രാഹുലിന്റെ പ്രസംഗമെന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ കുറ്റപ്പെടുത്തി.

Read Also : സംസ്ഥാനത്ത് 82 ഇടങ്ങളില്‍ എസ്ഡിപിഐ-സിപിഎം ധാരണ : ആരോപണവുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍

എന്നാല്‍ പരാജയ ഭീതികൊണ്ടുള്ള ആക്ഷേപമാണ് നേതാക്കളുടേതെന്നായിരുന്നു ഇരുവരോടുമുള്ള കെ.മുരളീധരന്റെ മറുപടി. പ്രസംഗത്തിന്റെ അവസാന രണ്ടു മിനിറ്റ് മുരളീധരനെ ചേര്‍ത്തുനിര്‍ത്തി രാഹുല്‍ പറഞ്ഞ വാക്കുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശമായിരുന്നു. ഇതൊരു ധാര്‍മിക പോരാട്ടമാണ്. ഇദ്ദേഹം നേരിടുന്നത് രണ്ടു രാഷ്ട്രീയ പാര്‍ട്ടികളെ അല്ല. നേരിടുന്നത് വിദ്വേഷത്തെയാണ്, വിഭജനത്തെയാണ്, കോപത്തെയാണ്. അതുകൊണ്ടു കേരളത്തില്‍ അദ്ദേഹം ഒരു കാരണവശാലും പരാജയപ്പെടില്ല’ ഇതായിരുന്നു രാഹുലിന്റെ വാക്കുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button