നൂറ് ശതമാനം സാക്ഷരർ എന്ന് അഹങ്കരിക്കുന്ന മലയാളി നവോഥാനത്തിന്റെയും, പുരോഗമനത്തിന്റെയും പേര് പറഞ്ഞ് സംസ്കാരത്തെ പിന്നോട്ടടിക്കുന്നതാണ് നാം കാണുന്നത്. പാലക്കാട് ബി.ജെ.പി സ്ഥാനാർഥിയായ മെട്രോ മാൻ ഇ. ശ്രീധരൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പലയിടങ്ങളിലും ചെല്ലുമ്പോൾ പലരും അദ്ദേഹത്തിന്റ കാൽതൊട്ട് വന്ദിക്കുന്നുണ്ടായിരുന്നു.
അതിനെ സംസ്കാരത്തിന്റെ ഭാഗമായി കാണണം എന്ന് പല കോണുകളിൽ നിന്നും അഭിപ്രായം ഉയരുകയും ചെയ്തുതു. എന്നാൽ അതിനെ വികലമായി ചിത്രീകരിക്കാനായിരുന്നു ഇടത് ജിഹാദി കൂട്ടുകെട്ടുകളുടെ ശ്രമം. അതിനെ അർഹിക്കുന്ന അവജ്ഞയോടെ പൊതുജനം തള്ളുകയും ചെയ്തു.
ഇപ്പോൾ ഇ. ശ്രീധരൻ സ്വാമി ചിദാനന്ദപുരിയുടെ കാൽതൊട്ട് ആശീർവാദം വാങ്ങുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ തരംഗം. മഹാത്മാക്കളുടെ കാൽ തൊട്ടു വന്ദിക്കുന്നത് മലയാളികളുടെ സംസ്കാരമാണെന്ന് ഇ.ശ്രീധരൻ പ്രവർത്തിയിലൂടെ തെളിയിക്കുന്നതായി പൊതുജനം പറയുന്നു.
പാലക്കാട് മണ്ഡലത്തിൽ പരസ്യ പ്രചാരണം അവസാനിച്ചപ്പോൾ ബി.ജെ.പി സ്ഥാനാർഥി ഇ. ശ്രീധരനും, പ്രവർത്തകരും വളരെയധികം പ്രതീക്ഷയിലാണ്. വികസന കാഴ്ചപ്പാടുകൾ വോട്ടാക്കിമാറ്റിയാൽ മിന്നുന്ന വിജയമാണ് മെട്രോമാനെ കാത്തിരിക്കുന്നത്. കേരളത്തിലെ നൂറ് ശതമാനം സാക്ഷരത മിഥ്യയല്ലെങ്കിൽ ഇ. ശ്രീധരൻ ജയിക്കുമെന്നാണ് പൊതുജനാഭിപ്രായം.
Post Your Comments