KeralaNews

ഇടതിന്റെ തള്ളിനെ പൊളിച്ചടുക്കി ഗോപാലകൃഷ്ണൻ; ഒല്ലൂരിൽ സുവോളജിക്കൽ പാർക്ക് ചർച്ചയാകുമ്പോൾ എൽഡിഎഫ് പ്രതിരോധത്തിൽ

തൃശൂർ: ഇടതുപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി ഒല്ലൂർ എൻഡിഎ സഥാനാർത്ഥി ബി ഗോപാലകൃഷ്ണൻ. തൃശ്ശൂരിലെ പൂത്തൂർ സുവോളജിക്കൽ പാർക്ക് വിഷയത്തിലാണ് ഇടതുപക്ഷത്തിനെതിരെ അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചത്. കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തി ആഫ്രിക്കൻ ആനകളെ കൊണ്ടു വരും എന്നൊക്കെ ജയരാജ് വാര്യരെ പോലുള്ളവരെ കൊണ്ട് തള്ളി മറിച്ച പാർട്ടിയുടെ അവസ്ഥ വളരെ ശോചനീയമാണെന്ന് അദ്ദേഹം വിമർശിച്ചു.

Read Also: ‘അധ്വാനിക്കുന്ന സാധാരണക്കാരെ മൊത്തത്തിലാണ് അദ്ദേഹം അപമാനിച്ചത്’, ആരിഫിന്റെ പരാമര്‍ശം വേദനാജനകം; അരിത ബാബു

വേണ്ട വിധത്തിൽ സൗകര്യങ്ങൾ ഇല്ലാതെയാണ് സുവോളജിക്കൽ പാർക്ക് നിർമ്മിച്ചിരിക്കുന്നത്. വേണ്ടത്ര സിമന്റോ കമ്പിയോ ഉപയോഗിക്കാതെയാണ് നിർമ്മാണം നടന്നത് എന്നതാണ് സത്യം. കോടികൾ ചെലവിട്ടാണ് പാർക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. എന്നാൽ പാർക്കിന്റെ ഇപ്പോഴത്തെ അവസ്ഥ ജനങ്ങൾ കണ്ടറിയേണ്ടതാണ്. വളരെ ശോചനീയമാണ് പാർക്കിന്റെ ഇപ്പോഴത്തെ അവസ്ഥ.

Read Also: കടകംപള്ളി അടക്കമുള്ളവർ മലക്കം മറിഞ്ഞു; അന്നും ഇന്നും നിലപാട് മാറ്റാതെ എന്‍എസ്‌എസ്, അഭിമാനിക്കുന്നുവെന്ന് നേതൃത്വം

അനിമേഷനിലൂടെ ആന വരുന്നതും പ്രാവ് വരുന്നതും പക്ഷി മൃഗാദികൾ ഒക്കെ വരുന്നതും കാണിക്കുമെന്നാണ് വാഗ്ദാനം നൽകിയത്. 2012 ൽ ഉദ്ഘാടനം കഴിഞ്ഞ പാർക്കിന് ഒരു ചുവര് മാത്രമാണ് ആകെയുള്ളത്. ഈ സുവോളജിക്കൽ പാർക്കിൽ നിരവധി വിനോദ സഞ്ചാരികൾ എത്തുന്നു എന്നാണ് ഇവിടത്തെ വികവസന നായകൻ പറയുന്നതെന്നാണ് ഗോപാലകൃഷ്ണന്റെ പരിഹാസം. പാർക്കിലെ എല്ലാ പ്രവർത്തനവും നടത്തി കഴിഞ്ഞു എന്നാണ് എംഎൽ എ പറയുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

Read Also: തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി; മിനർവ മോഹന്റെ പരസ്യ പ്രചാരണം അവസാനിച്ചത് കോട്ടയത്തെ ആവേശക്കടലാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button