കോട്ടയം: ശബരിമല യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നങ്ങളിലും സമരങ്ങളിലും എൻ എസ് എസ് മുൻനിരയിൽ തന്നെയുണ്ടായിരുന്നു. ഉള്ളിൽ ആഴത്തിലേറ്റ മുറിവിന് കൃത്യമായ മറുപടി ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ വിശ്വാസികൾ നൽകുമെന്ന ഉറപ്പിലാണ് വിശ്വാസി സമൂഹത്തിനൊപ്പം എന്നും നിലയുറപ്പിച്ച എൻ എസ് എസ്.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോളിങ്ങിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ശബരിമലയുമായി ബന്ധപ്പെട്ട സ്ത്രീ പ്രവേശന വിഷയം രാഷ്ട്രീയ നേതൃത്വങ്ങൾക്കിടയിലും ജനങ്ങൾക്കിടയിലും ശക്തമായി തന്നെ ഉന്നയിക്കാനും ഭരണ – പ്രതിപക്ഷ പാർട്ടികളുടെ നിലപാടില്ലായ്മ ഉയർത്തിക്കാട്ടാനും കഴിഞ്ഞുവെന്ന വിശ്വാസത്തിലാണ് എൻ എസ് എസ്.
ശബരിമല ക്ഷേത്രത്തില്‍ നിലനിന്നുവരുന്ന ആചാരങ്ങളെ നിയമപോരാട്ടത്തിലൂടെ സംരക്ഷിക്കുവാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് നേതൃത്വം. വിശ്വാസ സംരക്ഷണവുമായി ബന്ധപ്പെട്ട് ശബരിമല വിവാദമുണ്ടായ സമയം മുതൽ ഇന്നുവരെ നിലപാടിൽ മായം ചേർക്കാതെ ശക്തമായി പ്രതിഷേധിച്ച് നിന്നത് നേതൃത്വം മാത്രമാണെന്ന് എൻ എസ് എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ആവര്‍ത്തിച്ച് പറയുന്ന വിഷയമാണ്.
Post Your Comments