തെരഞ്ഞെടുപ്പിനു ഒരു ദിവസം മാത്രം ശേഷിക്കെ സാമുദായിക സംഘടനയായ എൻഎസ്എസിന്റെ നിലപാട് ഉറ്റു നോക്കുകയാണ് രാഷ്ട്രീയ കേരളം. എൽഡിഎഫിനെ സഹായിക്കണ്ട എന്ന നിലപാടാണ് ഇപ്പോള്‍ എന്‍ എസ് എസിന്റേതായി പുറത്ത് വരുന്നത്. പകരം അർക്ക് വോട്ട് ചെയ്യണം എന്ന് വ്യക്തമായ നിലപാട് ഇല്ല എന്നതും ശ്രദ്ധേയമാണ്. വിജയാധ്യത പരിഗണിച്ചുകൊണ്ട് മണ്ഡലാടിസ്ഥാനത്തിൽ യുഡിഎഫ്നോ ബിജെപിക്കോ വോട്ട് നൽകാം എന്നാണ് തീരുമാനം എന്നാണ് അറിയുന്നത്.
അതേസമയം, ശബരിമല വിഷയത്തിൽ വ്യക്തമായ നിലപാട് സ്വീകരിക്കാതിരുന്ന ചില കോൺഗ്രസ് യുവനേതാക്കന്മാർക്കെതിരെ ശക്തമായ നിലപാടും സംഘടന സ്വീകരിച്ചിരിക്കുന്നതായാണ് റിപ്പോർട്ട്. എൻഡിഎ ശക്തമായ പ്രകടനം കാഴ്ച വയ്ക്കുന്ന പാലക്കാടും അമ്പലപ്പുഴയിലും ഈ നിലപാട് വലിയ അടിയൊഴുക്കുകൾ സൃഷ്ടിക്കും. ഒരു ഈസി വാക്കോവർ പ്രതീക്ഷിച്ചിരുന്ന എൽഡിഎഫിനെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പ് അടുക്കുന്തോറും കാര്യങ്ങൾ കൂടുതൽ കൂടുതൽ പ്രതിസന്ധിയിലേക്ക് പോകുന്നതായാണ് സൂചനകൾ.
അതേസമയം അമ്പലപ്പുഴയിൽ വലിയ തോതിൽ മാറ്റങ്ങൾ കൊണ്ടുവരാനാണ് അനൂപ് ആന്റണിയുടെ നീക്കം. അമ്പലപ്പുഴയിലെ കലാസാംസ്കാരിക രംഗത്തെ സംരക്ഷിക്കുന്നതിനുള്ള ആദ്യ ചുവടുവെപ്പായി കുഞ്ചൻ നമ്പ്യാർ സ്മാരകം പുനരുജ്ജീവിപ്പിക്കും എന്നതാണ് . കേരളത്തിലെ സാംസ്കാരിക ചരിത്രത്തിൽ അമ്പലപ്പുഴക്ക് മുൻനിര സ്ഥാനം നേടി കൊടുത്തതിൽ കുഞ്ചൻനമ്പ്യാർ വഹിച്ച പങ്ക് വളരെ വലുതാണ്. ഇന്ന് അദ്ദേഹത്തിൻ്റെ പേരിൽ അമ്പലപ്പുഴയിൽ ഉള്ള സ്മാരകത്തിൻ്റെ പരിതാപകരമായ അവസ്ഥ ഞെട്ടിപ്പിക്കുന്നതാണ് എന്ന് അനൂപ് പറയുന്നു.
കുഞ്ചൻ നമ്പ്യാർ സ്മാരക സമിതിയിലെ വൈസ് പ്രസിഡൻ്റ് കൂടിയായ അമ്പലപ്പുഴയിലെ ഇടതുപക്ഷ സ്ഥാനാർത്ഥിക്ക് സ്മാരകത്തെ ഈ ദുരവസ്ഥയിൽ എത്തിച്ചതിൻ്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞ് മാറാൻ ആവില്ല എന്നും അദ്ദേഹം ആരോപിക്കുന്നു. കൂടാതെ കുഞ്ചൻ നമ്പ്യാർ സ്മാരകത്തെ അന്തരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന നിലവാരത്തിലേക്ക് ഉയർത്തുമെന്നും അദ്ദേഹം ജനങ്ങൾക്ക് ഉറപ്പ് നൽകുന്നു.
Post Your Comments