![](/wp-content/uploads/2020/03/karnataka-corona.jpg)
ചെന്നൈ: തമിഴ്‌നാട്ടിലും കര്‍ണാടകയിലും കോവിഡ് കേസുകള്‍ ഉയരുന്നതില്‍ ആശങ്ക ഉയർത്തുന്നു. 24 മണിക്കൂറിനിടെ തമിഴ്‌നാട്ടില്‍ 3672പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചപ്പോള്‍ കര്‍ണാടകയില്‍ ഇത് 5279 ആയിരിക്കുന്നു.
തമിഴനാട്ടില്‍ പുതുതായി 1842പേരാണ് രോഗമുക്തി നേടിയിരിക്കുന്നത്. 11 പേര്‍ കൂടി കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതുവരെ തമിഴ്‌നാട്ടില്‍ 9,03,479 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവില്‍ 23,777 പേരാണ് ചികിത്സയില്‍ ഉള്ളത്. മരണസംഖ്യ 12,789 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
കര്‍ണാടകയില്‍ പുതുതായി കണ്ടെത്തിയ കോവിഡ് കേസുകളില്‍ ഭൂരിഭാഗവും ബംഗളൂരു നഗരത്തിലാണ് ഉള്ളത്. 3728 പേര്‍ക്ക് കൂടി ബംഗളൂരുവില്‍ കോവിഡ് സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ 24 മണിക്കൂറിനിടെ 1856പേരാണ് രോഗമുക്തി നേടിയിരിക്കുന്നത്. കഴിഞ്ഞ മണിക്കൂറുകളില്‍ 32 പേര്‍ കൂടി വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായി കര്‍ണാടക ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.
Post Your Comments