Latest NewsKeralaNews

നിശബ്ദ പ്രചരണത്തിന് തുടക്കം; താമര മാലയുമായി ജേക്കബ് തോമസ്

തെക്കേ വാരിയത്ത് ഹരികൃഷ്ണന്‍, ബിജെപി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി കെ.സി വേണു മാസ്റ്റര്‍, വാര്‍ഡ് കൗണ്‍സിലര്‍ സ്മിത കൃഷ്ണകുമാര്‍, ഏ.ടി.നാരായണന്‍ നമ്പൂതിരിപ്പാട് തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

തൃശൂര്‍: ക്ഷേത്രത്തില്‍ നിന്ന് നിശബ്ദ പ്രചരണത്തിന് തുടക്കമിറട്ട് എൻഡിഎ സ്ഥാനാർഥി ജേക്കബ് തോമസ്. ഇരിഞ്ഞാലക്കുട കുടല്‍മണിക്ക ക്ഷേത്ര ത്തിലെ പ്രശസ്ത വഴിപാടാണ് കുടല്‍ മണിക്യ സ്വാമിക്ക് താമര മാല . താമര ചിഹ്നത്തില്‍ ഇരിഞ്ഞാലക്കുട മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മുന്‍ ഡിജിപി ഡോ ജേക്കബ തോമസ് ഇന്ന് നിശബ്ദ പ്രചാരണം ആരംഭിച്ചത് ഇരിഞ്ഞാലക്കുട ക്ഷേത്രത്തില്‍ നിന്നാണ്.

രാവിലെ 8.30 നു ക്ഷേത്രത്തില്‍ എത്തിയ ജേക്കബ് തോമസ് താമര മാല ക്ഷേത്രത്തില്‍ സമര്‍പ്പിച്ചു.ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിന് പുറത്തുവച്ച്‌ മേല്‍ശാന്തി പുത്തില്ലത്ത് ആനന്ദ് നമ്പൂതിരിപ്പാടില്‍ നിന്നും വഴിപാട് പ്രസാദം അദ്ദേഹം സ്വീകരിച്ചു. തെക്കേ വാരിയത്ത് ഹരികൃഷ്ണന്‍, ബിജെപി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി കെ.സി വേണു മാസ്റ്റര്‍, വാര്‍ഡ് കൗണ്‍സിലര്‍ സ്മിത കൃഷ്ണകുമാര്‍, ഏ.ടി.നാരായണന്‍ നമ്പൂതിരിപ്പാട് തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Read Also: ജോലിക്കാരിയുമായി ഭർത്താവ് പ്രണയത്തിൽ; ബന്ധം എതിർത്തതോടെ വീട്ടിൽ നിന്നും പുറത്താക്കിയെന്ന് പരാതിയുമായി ഭാര്യ

ഭഗവാന്റെ ഇഷ്ട വഴിപാട് ആണ് താമര മാല സമര്‍പ്പണം എന്നു താന്‍ അറിയുന്നത് ഇരിഞ്ഞാലക്കുട എത്തിയതിനു ശേഷമാണ് , ഉദിഷ്ടകാര്യ സിദ്ധി ആണ് വഴിപാട് കഴിച്ചാല്‍ ലഭിക്കുക എന്നുമാണ് വിശ്വാസം, തന്റെ ചിഹ്‌നം ഭഗവാന്റെ ഇഷ്ട പുഷ്പവും ഒന്നായപ്പോള്‍ അത് ചെയ്യണം എന്ന് തോന്നി എന്നും , തിരഞ്ഞെടുപ്പ് ദിനത്തിന് തലേ ദിവസം തന്നെ അത് ചെയ്യണം എന്ന് ആദ്യമേ തീരുമാനിച്ചത് ആണെന്നും ജേക്കബ് തോമസ് പറഞ്ഞു.

shortlink

Post Your Comments


Back to top button