തിരുവനന്തപുരം: മഞ്ഞ കാര്‍ഡും ചുവപ്പു കാര്‍ഡുമായി ഭക്ഷ്യ സുരക്ഷാ കമീഷണറേറ്റില്‍ വിജിലന്‍സ് ഡയറക്ടറുടെ മിന്നല്‍ പരിശോധന. ഡയറക്റേറ്റില്‍ നിന്നു വിവിധ ലൈസന്‍സുകള്‍ അനുവദിക്കുന്നതിനു കോഴ വാങ്ങുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഡി.ജി.പി ജേക്കബ് തോമസ് നേരിട്ടു പരിശോധന നടത്തിയത്. അഴിമതിക്കാര്‍ക്ക് മുന്നറിയിപ്പെന്ന നിലയില്‍ ആദ്യം മഞ്ഞ കാര്‍ഡ് കാണിക്കുമെന്നും തെറ്റു തിരുത്താത്ത പക്ഷം ചുവന്ന കാര്‍ഡ് കാണിക്കുമെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.
ഭക്ഷ്യ സുരക്ഷാ കമീഷണറേറ്റില്‍ ജേക്കബ് തോമസ് ഉദ്യോഗസ്ഥരുമായി ഒരു മണിക്കൂറോളം ചര്‍ച്ച നടത്തി.പോക്കറ്റില്‍ മഞ്ഞ കാര്‍ഡുമായിട്ടാണ് പരിശോധനക്കെത്തിയതെങ്കിലും കാര്‍ഡ് കാണിച്ചില്ല.
ക്രിയാത്മക അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായാണു മിന്നല്‍ പരിശോധന നടത്തിയതെന്നു അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഉദ്യോഗസ്ഥര്‍ സ്വയം തിരുത്തലിനു തയ്യാറാകണമെന്നും ഇല്ലാത്ത പക്ഷം നടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കി. നിയമവകുപ്പ് സെക്രട്ടറിയോട് ഉത്തരവുകള്‍ റദ്ദാക്കുന്നതു സംബന്ധിച്ച് റിപ്പോര്‍ട്ട് തയാറാക്കാനും നിര്‍ദേശം നല്‍കി.
Post Your Comments