കാസര്‍ഗോഡ് : മഞ്ചേശ്വരത്തെ ബിജെപി സ്ഥാനാർഥി കെ സുരേന്ദ്രനെ തോൽപ്പിക്കാൻ സിപിഎമ്മിന്റെ പിന്തുണ പരസ്യമായി ആവശ്യപ്പെട്ട മുല്ലപ്പള്ളിക്കെതിരെ കെ സുരേന്ദ്രൻ. കൃപേഷിന്റേയും ശരത് ലാലിന്റേയും ആത്മാവ് മുല്ലപ്പള്ളിയോട് പൊറുക്കില്ലെന്നും സുരേന്ദ്രന് പറഞ്ഞു.
രക്തസാക്ഷികളുടെ കുടുംബത്തോട് മുല്ലപ്പള്ളി അനീതി കാട്ടിയിരിക്കുകയാണ്. നാണംകെട്ട യാചനയാണ് മുല്ലപ്പള്ളി നടത്തിയിരിക്കുന്നതെന്നും കെ.സുരേന്ദ്രന് പറഞ്ഞു . കാസര്‍കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also : അടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ; നിയമനത്തിന് രാഷ്ട്രപതിയുടെ അംഗീകാരം
കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഗതികേടാണ് ഇത് കാണിക്കുന്നത്. ആശയ പാപ്പരത്തമാണ് കോണ്‍ഗ്രസ്സിന്. എന്‍ഡിഎ മുന്നേറ്റമുണ്ടാക്കുമെന്ന തിരിച്ചറിവാണ് മുല്ലപ്പള്ളി പരസ്യമായി വോട്ട് യാചിക്കാന്‍ കാരണം. മഞ്ചേശ്വരത്തിന് പുറമേ നേമത്തും കഴക്കൂട്ടത്തും യുഡിഎഫും സിപിഎമ്മും ഒത്തുചേരുകയാണ്. തലശ്ശേരിയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് മനസ്സാക്ഷി വോട്ട് ചെയ്യാമെന്നും സുരേന്ദ്രന് വ്യക്തമാക്കി.
Post Your Comments