കുവൈത്ത് സിറ്റി: കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1203 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇതുവരെ 237,192 പേർക്കാണ് കൊറോണ വൈറസ് ബാധിച്ചത്. ഞായറാഴ്ച 1422 പേർ ഉൾപ്പെടെ 2,21,943 പേർ ഇതുവരെ രോഗമുക്തി നേടിയിരിക്കുന്നു. ബാക്കി 13,896 പേരാണ് ചികിത്സയിലുള്ളത്. 224 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു. തീവ്രപരിചരണ വിഭാഗത്തിൽ 15 പേർ കുറഞ്ഞു. 14 പേർ കൂടി മരിച്ചു. ഇതുവരെ കുവൈത്തിൽ കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചത് 1353 പേരാണ്. 8369 പേർക്കു കൂടി കോവിഡ് പരിശോധന നടത്തി. ഇതുവരെ രാജ്യത്ത് 20,92,577 പേർക്ക് കൊറോണ വൈറസ് പരിശോധന നടത്തി.
ഞായറാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി 14.37 ശതമാനമാണ്. ഭാഗിക കർഫ്യൂ നടപ്പാക്കിയിട്ടും കേസുകൾ കുറയാത്തത് ആശങ്കജനകമാണ്. ആകെ ചികിത്സയിലുള്ളവരുടെ എണ്ണത്തിലും മരണസംഖ്യയിലും സമീപ ആഴ്ചകളിൽ ഗണ്യമായ വർധനവുണ്ട്. രോഗമുക്തരുടെ എണ്ണവും ഒപ്പത്തിനൊപ്പം വർധിക്കുന്നത് മാത്രമാണ് നേരിയ ആശ്വാസം. തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞയാഴ്ച നേരിയ കുറവുണ്ടായി. രാജ്യത്തെ ആശുപത്രികളിലെ തീവ്രപരിചരണ വാർഡുകൾ നിറഞ്ഞുവരുകയാണ്. ഇൗ സാഹചര്യത്തിൽ ആശ്വാസകരമായ വിവരമാണ് സമീപ ദിവസങ്ങളിൽ തീവ്രപരിചരണ വിഭാഗത്തിൽ കുറവുണ്ടാകുന്നത്.
Post Your Comments