KeralaLatest NewsNews

‘കിറ്റ് വീട്ടീന്ന് കൊണ്ടുവന്നതല്ലല്ലോ? എൻ്റെയും നിങ്ങളുടെയും ഒക്കെ നികുതിപ്പണം അല്ലേ?’; വൈറലായി വീഡിയോ

കൊവിഡ് മഹാമാരി മൂലം പ്രതിസന്ധിയിലായ ജനങ്ങൾക്ക് ആശ്വാസമായിരുന്നു സംസ്ഥാന സർക്കാരിൻ്റെ ഫ്രീ കിറ്റ്. എന്നാൽ, തെരഞ്ഞെടുപ്പ് അടുത്തതോടെ, ഭക്ഷ്യക്കിറ്റിനെ ഒരു പ്രചരണായുധമാക്കി മാറ്റുകയാണ് സി പി എം ചെയ്തത്. ഇതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. ജനകീയ സർക്കാരിന് മാത്രമേ ഇത്തരമൊരു കിറ്റ് നൽകാൻ സാധിക്കുകയുള്ളുവെന്ന പ്രചരണമാണ് സഖാക്കൾ ഉയർത്തുന്നത്.

ഭക്ഷ്യക്കിറ്റ് സംബന്ധിച്ച് ഒരു ചാനൽ ജനങ്ങളോട് അഭിപ്രായം തേടുന്നതിൻ്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാണ്. എൽ ഡി എഫ് സർക്കാർ ഒട്ടനവധി ആളുകൾക്ക് കിറ്റ് വിതരണം ചെയ്തു, എന്താണ് അഭിപ്രായമെന്ന മാധ്യമ പ്രവർത്തകൻ്റെ ചോദ്യത്തിന് മധ്യവയസ്കനായ വ്യക്തി നൽകിയ മറുപടിയാണ് ശ്രദ്ധേയം. ‘കിറ്റോ? ‘കിറ്റ് വീട്ടീന്ന് കൊണ്ടുവന്നതല്ലല്ലോ? എൻ്റെയും നിങ്ങളുടെയും ഒക്കെ നികുതിപ്പണം അല്ലേ?’ എന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുചോദ്യം.

Also Read:സംസ്ഥാനത്ത് ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത

അതേസമയം, കിറ്റിനെ ചൊല്ലിയുണ്ടായ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം മറുപടി നൽകിയിരുന്നു. നിരന്തരം നുണ പറഞ്ഞു തിരഞ്ഞെടുപ്പു കമ്മിഷനെ തെറ്റിദ്ധരിപ്പിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ജനങ്ങളുടെ അന്നം മുടക്കാനാണു ശ്രമിച്ചതെന്നും മുഖ്യമന്ത്രി ആരോപിച്ചു. കോവിഡ് കാലത്തെ ദുരിതത്തിൽനിന്നു കേരളം പൂർണമായും മോചനം നേടിയിട്ടില്ല എന്നതുകൊണ്ടാണ് ഭക്ഷ്യകിറ്റ് ഇപ്പോഴും തുടരുന്നത്. വിഷുക്കിറ്റ് നേരത്തേ വിതരണം ചെയ്യുന്നത് ജനങ്ങളെ സ്വാധീനിക്കാനാണ് എന്നാണു പ്രതിപക്ഷം പറയുന്നതെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

2016 ലെ തിരഞ്ഞെടുപ്പു കാലത്ത് യുഡിഎഫ് സർക്കാർ സൗജന്യ അരിയും ശുദ്ധജലവും വിതരണം ചെയ്യുന്നതിനെ എൽഡിഎഫ് എതിർത്തിരുന്നല്ലോ എന്ന ചോദ്യത്തിന്, അന്നു സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ സമയത്തിനു ചെയ്യാത്തത് എന്റെ പിടലിക്ക് വച്ചു കെട്ടേണ്ട എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button